അഭിനേതാക്കളുടെ ജീവിതം ഇങ്ങനെയാണ്! നൂബിൻറെ ഹണിമൂൺ ചിത്രങ്ങൾ കാത്തിരുന്ന ആരാധകരെ നിരാശരാക്കി പുതിയ പോസ്റ്റ്; വീഡിയോ കണ്ടോ?

106

ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് ശ്രദ്ധേയനായ നടനാണ് നൂബിൻ ജോണി. ഈ സീരിയലിന്റെ തുടക്കം മുതൽ പ്രതീഷ് എന്ന നായക വേഷം നൂബിൻ ചെയ്ത് വരുന്നു. ഇതിനിടയിലാണ് താൻ പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും നൂബിൻ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിൻ ജോണി വിവാഹിതൻ ആയിരിക്കുകയാണ്. ഡോക്ടറായ ജോസഫൈൻ എന്ന ബിന്നി സെബാസ്റ്റിയൻ ആണ് താരത്തിന്റെ വധു. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ നൂബിന്റെ നാട്ടിൽ വച്ചാണ് വിവാഹം നടത്തിയത്.

Advertisements

മുൻപ് വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞപ്പോൾ മുതൽ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.വളരെ കാലം മുൻപേ ഇഷ്ടത്തിലായ നൂബിനും ജോസഫൈനും ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പ്രണയത്തിലാണ് എന്ന് നേരത്തെ നടൻ തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ആരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. മുൻപും പ്രണയിനിയുടെ കൈകളുടെ ചിത്രമടക്കം പങ്കുവെച്ചിരുന്നെങ്കിലും മുഖം കാണിക്കാൻ നൂബിൻ തയ്യാറായിരുന്നില്ല. അവസാനം സസ്പെൻസ് ഇട്ട് ആളെ കാണിക്കുകയായിരുന്നു.

ALSO READ- മകൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ; ഒന്നാം പിറന്നാൾ ഗംഭീരമാക്കി ആഘോഷങ്ങൾ! പാർവതി ആഗ്രഹിച്ചത് പോലെ തന്നെ ചെയ്തുകൊടുത്തെന്ന് ലക്ഷ്മി നായർ

കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി സോഷ്യൽ മീഡിയയിലെ ആഘോഷമായിരുന്നു നൂബിന്റെ വിവാഹം. വധു ആരാണ് എന്നുള്ള വെളിപ്പെടുത്തലും വിവാഹ നിശ്ചയവും കല്യാണ ആഘോഷവും ഒക്കെയായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയായിരുന്നു നൂബിനും ഭാര്യയും. വിവാഹം അതേസമയം, വിവാഹ ആഘോഷം കഴിഞ്ഞാൽ ഉടൻ ഹണിമൂണിന് പോകുന്ന വിശേഷങ്ങളും അവിടെയുള്ള കാഴ്ചകളും പങ്കുവയ്ക്കും താരങ്ങൾ എന്നാണ് ആരാധകർ കരുതിയത്.

എന്നാൽ അത് അങ്ങനെയല്ല. വിവാഹത്തിന് വേണ്ടി വളരെ ചെറിയ അവധി മാത്രമാണ് നൂബിന് കിട്ടിയത്. വിവാഹ തിരക്കുകൾ ഒന്ന് കെട്ടടങ്ങിയപ്പോഴേക്കും ഷൂട്ടിങിന് തിരിച്ചു കയറി. കുടുംബ വിളക്കിന്റെ സെറ്റിലാണ് താരമിപ്പോൾ. ഹണിമൂൺ ചിത്രങ്ങൾ പ്രതീക്ഷിച്ചു നിന്നവർക്ക് വേണ്ടി വളരെ മനോഹരമായ ലൊക്കേഷൻ കാഴ്ച തന്നെ നൂബിൻ പങ്കുവയ്ക്കുകയാണ്. നല്ല ഒരു കടൽ കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. ‘ഷൂട്ടിങ് ഡേ’ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. അഭിനേതാക്കളുടെ ജീവിതം ഇങ്ങനെയാണെന്നാണ് ഹാഷ് ടാഗിൽ നൂബിൻ പറഞ്ഞിരിക്കുന്നത്. ജീവിതം, ജീവിത രീതി എന്നിങ്ങനെയാണ് മറ്റ് ഹാഷ് ടാഗുകൾ. കുടുംബ വിളക്കിന്റെ സെറ്റിലാണ് എന്നും പോസ്റ്റിൽ വ്യക്തമാണ്.

കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ നിന്ന് പ്രതീഷിനെ ഇല്ലാതെ ഒരു എപ്പിസോഡും പോലും സാധ്യമല്ല. ആ അവസ്ഥയിലാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്. ശീതളിന്റെ പ്രണയവും സുമിത്രയും രോഹിത്തും വിവാഹിതരാവുമോ എന്നും ഒക്കെയുള്ള ആകാംക്ഷയുള്ള എപ്പിസോഡിന് ഇടയിൽ എങ്ങനെ നൂബിന് ഹണിമൂൺ ആഘോഷിക്കാനായി പോകാൻ പറ്റും.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നൂബിനും പ്രണയിനി ബിന്നി സെബാസ്റ്റിനും വിവാഹിതരായത്. പ്രണയത്തിലാണ് എന്ന് നേരത്തെ നടൻ തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ആരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. അവസാനം സസ്പെൻസ് ഇട്ട് ആളെ കാണിക്കുകയായിരുന്നു. ഡോക്ടറാണ് നൂബിന്റെ ഭാര്യ.

Advertisement