ബിന്നി ജീവിതത്തിലേക്ക് കടന്നുവന്നത് കടുത്ത നിരാശയിലൂടെ ജീവിതം പോകുമ്പോള്‍, വര്‍ഷങ്ങളോളം പ്രണയം സ്വകാര്യമായി വെച്ചതിന് കാരണം ഇതായിരുന്നു, ഒടുവില്‍ വെളിപ്പെടുത്തലുമായി നൂബിന്‍

180

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടന്‍ നൂബിന്‍ ജോണിയാണ് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

ഒട്ടനവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിന്‍ ജോണിയുടെ സ്വദേശം. അച്ഛന്‍ അമ്മ ചേട്ടന്‍ ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

Also Read:കേരളത്തിലെ ഏറ്റവും നല്ല സ്‌കിന്‍ ഹണി റോസിന്റേത്, അത്രയും ക്ലിയര്‍ സ്‌കിന്‍ മറ്റൊരു നടിക്കുമില്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് പറയുന്നു

ഒരു വക്കീല്‍ കൂടിയായ നൂബിന്‍ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ് നൂബിന്റെ നല്ല പാതി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ബിന്നിയും ഇന്ന് സീരിയലില്‍ സജീവമാണ്. ഗീതാഗോവിന്ദം എന്ന സീരിയലിലെ നായികയാണ് ബിന്നി.

ഇപ്പോഴിതാ ഏഴുവര്‍ഷത്തെ തങ്ങളുടെ പ്രണയകഥ തുറന്നുപറയുകയാണ് നൂബിനും ബിന്നിയും. തങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്നും നൂബിന് താന്‍ അങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയായിരുന്നുവെന്നും തന്റെ സുഹൃത്തിന്റെ ഫ്രണ്ട് ലിസ്റ്റില്‍ നൂബിനുണ്ടായിരുന്നുവെന്നും ബിന്നി പറയുന്നു.

Also Read:അച്ഛനെ പേടിയായിരുന്നു, എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല, കുട്ടികള്‍ക്ക് മുന്നില്‍ മനസ്സുതുറന്ന് ദിലീപ്

താന്‍ വളരെ നിരാശനായി ഇരിക്കുന്ന സമയത്തായിരുന്നു ബിന്നിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. അപ്പോള്‍ താന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ സമയത്ത് തനിക്കൊരു വില്ലന്‍ ലുക്കായിരുന്നുവെന്നും അതായിരുന്നു തന്റെ നിരാശയെന്നും അപ്പോഴാണ് ബിന്നി വന്നതെന്നും നൂബിന്‍ പറയുന്നു.

പിന്നീട് തങ്ങള്‍ ചാറ്റ് ചെയ്തു, ഫ്രണ്ട്‌സായി, അത് പ്രണയമായി. ഏഴുവര്‍ഷം പ്രണയിച്ചുവെന്നും അപ്പോഴേക്കും കുടുംബവിളക്കിലൂടെ താന്‍ കുറച്ച് ഫെയിമായി എന്നും പ്രണയം വെളിപ്പെടുത്തിയാല്‍ മീഡിയ അറ്റന്‍ഷന്‍ വരുമെന്നും അതുകൊണ്ടായിരുന്നുപരസ്യപ്പെടുത്താതിരുന്നതെന്നും നൂബിന്‍ പറയുന്നു.

Advertisement