അവരുടെ ആവശ്യം വേറെ ആയിരുന്നു, ചില സിനിമകളില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി നിഖില വിമല്‍

58

‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന നടി നിഖില വിമല്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി കഴിഞ്ഞു.

Advertisements

സത്യന്‍ അന്തിക്കാട് സിനിമയായ ഞാന്‍ പ്രകാശനില്‍ ഫഹദിന്റെ നായികായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നിഖില ‘അരവിന്ദന്റെ അതിഥിക’ള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കൂടുതല്‍ ജനപ്രീതി നേടിയത്.

തമിഴില്‍ തനിക്കു നിരവധി അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യണമെന്നു പറയുന്നതോടെ അത്തരം വേഷങ്ങള്‍ താന്‍ ഒഴിവാക്കുകയാണ് പതിവെന്നും നിഖില പറയുന്നു.

തമിഴില്‍ നായികായി അഭിനയിച്ചപ്പോള്‍ പലരും ചോദിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോയെന്ന്, പക്ഷെ അങ്ങനെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല.

എന്നാല്‍ മോഡേണ്‍ വേഷങ്ങളോട് ഇഷ്ടകൂടുതലുമില്ല. ഗ്ലാമറസാകേണ്ടി വരുമെന്നത് കൊണ്ട് കുറെ സിനിമകള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.

ചിലര്‍ കഥ പറയുമ്പോള്‍ തന്നെ മനസിലാകും അവര്‍ക്ക് അതാണ്‌ വേണ്ടതെന്ന്, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ വ്യക്തമാക്കുന്നു.

Advertisement