ആരവങ്ങളോ മാസോ ഇല്ല എന്നിട്ടും ഉണ്ടയ്ക്ക് ടിക്കറ്റ് കിട്ടാനില്ല, കൈയ്യടിച്ച് കാണേണ്ടുന്ന പടം; മമ്മൂട്ടിക്കൊരു എതിരാളി ഉണ്ടെങ്കിൽ അത് അയാൾ തന്നെ

34

മമ്മൂട്ടിയെന്ന അതുല്യ നടൻ ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം നിറഞ്ഞാടിയ വർഷമാണ് 2019.

മമ്മൂട്ടിയുടെ സമയം കഴിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെയാണ് ഈ മമ്മൂട്ടി യുഗം. മലയാള സിനിമയിൽ അദ്ദേഹത്തിനൊരു എതിരാളി ഉണ്ടെങ്കിൽ അത് അദ്ദേഹം തന്നെയാണ്.

Advertisements

പല കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ എതിരാളികൾ തമ്മിൽ മത്സരമാണ്. ഒരു സൂപ്പർതാരത്തിന്റെ പടമിറങ്ങുമ്പോഴുള്ള, കൊട്ടിഘോഷിക്കപ്പെടുന്ന സോ കോൾഡ് ആരവങ്ങളൊന്നും ഇല്ലാതെയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ റിലീസിനെത്തിയത്.

മറ്റ് മാസ് ചിത്രങ്ങളിലേത് പോലെ ഫസ്റ്റ് ഡേ കളക്ഷന്റെ കണക്കറിയാനുള്ള ഫാൻസിന്റെ നെട്ടോട്ടമില്ല.

ആരവങ്ങളോ മാസോ ഇല്ലാതെ, ഫാൻസ് ഷോകൾ ഇല്ലാതെ റിലീസ് ആയ ഈ ചിത്രത്തിനു പക്ഷേ ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ല.

അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രങ്ങളിൽ വെച്ച് ഏറ്റവും ഹൈപ്പ് കുറഞ്ഞ പടമാണ് ഉണ്ട. ആദ്യ ഷോ മുതൽ ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തി.

സിനിമ പറയുന്ന രാഷ്ട്രീയം പ്രേക്ഷകരിലേക്ക് ആവോളം എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

Advertisement