മലയാള സിനിമയിൽ എന്നെ ആരും ഒതുക്കിയിട്ടില്ലെന്ന് ഷക്കീല; നടിയെ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഒതുക്കിയതെന്ന് വിവാദ നടൻ ബയിൽവാൻ

98

തമിഴ് സിനിമാ മേഖലയിൽ വിവാദങ്ങളുടെ തോഴനാണ് നടൻ ബയിൽവാൻ. ബയിൽവാൻ രംഗനാഥൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇതിനോടകം തന്നെ നിരവധി താരങ്ങളെക്കുറിച്ചുള്ള അറിയാക്കഥകൾ ബയിൽവാൻ പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ നടി ഷക്കീലയുമായി അദ്ദേഹം നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്. ഗലാട്ട വോയ്‌സ് എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. നടി ഷക്കീല ഇദ്ദേഹത്തോട് എന്ത് അടിസ്ഥാനത്തിലാണ് നടിമാരെ കുറിച്ച് സംസാരിക്കുന്നത് എന്ന് ചോദിച്ചിരുന്നു. മാത്രമല്ല. ലൈംലൈറ്റിൽ ഇരിക്കുന്നത് കുറ്റമാണോ എന്നും നടിമാർ ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് മോശം അഭിപ്രായം പറയുന്നത് എന്തിനാണെന്നും ഷക്കീല ചോദിക്കുന്നുണ്ട്.

Advertisements

Also Read
കല്യാണം കഴിഞ്ഞല്ല പ്രേമിക്കേണ്ടത്; തല്ലിപ്പഴുപ്പിച്ച് ആസ്വാദിക്കേണ്ടതുമല്ല പ്രണയം; ഞാൻ എന്റെ പെൺമക്കളോട് പറയുന്നത് പ്രണയിക്കാനാണ്; ജയസോമന്റെ പ്രണയ ദിനത്തിലെ കുറിപ്പ് ഇങ്ങനെ

അതേസമയം ഞാൻ എന്തും പറയുന്ന ആളല്ല എന്നാണ് ബയിൽവാൻ ഷക്കീലയോട് പറയുന്നത്. ലൈംലൈറ്റിൽ ഉള്ളവർ നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ലെന്നും, നിങ്ങൾക്കറിയാത്ത അവരുടെ വേറൊരു മുഖം ആണ് ഞാൻ പറയാറുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയങ്ങളെ കുറിച്ചും ബയിൽവാൻ സംസാരിക്കുന്നുണ്ട്. നടിമാരുടെ കല്ല്യാണ ആലോചനകൾ വന്നിരുന്നു. പക്ഷെ എന്റെ 32 ാമത്തെ വയസ്സിൽ വീട്ടുക്കാർ കാണിച്ച് തന്ന കുട്ടിയെയാണ് ഞാൻ കല്യാണം കഴിച്ചതെന്നാണ് താരം പറയുന്നത്.

ഷക്കീലയെ മലയാള സിനിമയിൽ ഒതുക്കിയതിന്റെ കാരണം അഭിമുഖത്തിനിടയിൽ ബയിൽവാൻ ചോദിക്കുന്നുണ്ട്. ഷക്കീല മലയാളത്തിൽ അഭിനയിക്കരുതെന്ന് ചില സൂപ്പർസ്റ്റാറുകൾ തീരുമാനിച്ചത് കൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാദത്തെ ഷക്കീല എതിർത്തു.

Also Read
ചൊവ്വാഴ്ച്ച എനിക്ക് പ്രസവിക്കേണ്ട, മറ്റ് ഏത് ദിവസം ആണെങ്കിലും ഞാൻ ഓകെ; മഷൂറയും ശകുനം നോക്കിയാണോ പ്രസവിക്കുന്നതെന്ന ആശ്ചര്യത്തിൽ ആരാധകർ

എന്നെ ആരും ഒതുക്കിയതല്ല. എന്റെ അനുവാദമില്ലാതെ പല മോശം സീനുകളും കൂട്ടിചേർത്തതിനാൽ അഡ്വാൻസ് തിരികെ കൊടുത്തതാണെന്നും മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് താൻ തന്നെ തീരുമാനിച്ചതാണെന്നും ഷക്കീല പറഞ്ഞു. ഇരുവരും തർക്കത്തിലെത്താതെ അഭിമുഖം അവസാനിക്കുകയും ചെയ്തു

Advertisement