2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് രമേഷ് പിഷാരടി. സിനിമ.ിലേക്ക് എത്തുന്നതിന് മുമ്പ് താരം കൊച്ചിൻ സ്റ്റാലിയൻസ് എന്ന സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിൽ പ്രവർത്തിച്ചിരുന്ന പിഷാരടി ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമേ സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച താരമാണ് രമേഷ് പിഷാരടി. താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരങ്ങൾക്കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. താരം പോസ്റ്റിനിടുന്ന കാപ്ഷനുകൾ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്ക് വെച്ച ചിത്രമാണ്.
ലോക ഹെവി വൈയ്റ്റ് ചാമ്പ്യനായ ആന്റണി ജോഷ്വോയോട് എതിരിടുന്ന രമേഷ് പിഷാരടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഷർട്ടില്ലാതെ ബോക്സിങ്ങിനായി തയാറി നിൽക്കുന്ന പിഷാരടിയെയാണ് ചിത്രത്തിൽ കാണുന്നത്. ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിലെ ജോഷ്വായുടെ മെഴുക് പ്രതിമയോടാണ് താരത്തിന്റെ മത്സരം.
വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ – എന്ന കാപ്ഷനൊപ്പമുള്ള ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കവരുകയാണ്. അതേസമയം ചിത്രത്തിന് താഴെ വന്ന കമന്റുകളാണ് ക്യാപ്ഷനേക്കാളും മനോഹരം. അങ്ങേർ കളിക്കാൻ വരാതിരുന്നത് നന്നായി ഇല്ലെങ്കിൽ കാണാമായിരുന്നു, കുടുംബം പട്ടിണി ആയി പോയേനെ എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഷാജി പാപ്പനോട് ചോദിച്ചാൽ നീലക്കുറിഞ്ഞി കിട്ടും, നടു വേദനക്ക് ബെസ്റ്റാ എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം താരത്തിന്റെ ഫോട്ടോക്ക് കീഴെ ഇപ്പോഴും കമന്റുകളുടെ മഹാപ്രവാഹമാണ്. നിലവിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.