ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ലക്ഷ്മി പ്രമോദ്. ഇടക്കാലത്തുണ്ടായ വിവാദങ്ങള്‍ കാരണം മിനിസ്ക്രീന്‍ കഥാപാത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ലക്ഷ്മി ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കിടാറുണ്ട്.
പലപ്പോഴും വളരെ പെട്ടെന്നാണ് കൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. വില്ലത്തരമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ലക്ഷ്മി ഏറെ സുപരിചിതയായത്. ഇടയ്ക്ക് റംസി ആ ത്മ ഹ ത്യാ കേസില്‍ യഥാര്‍ഥ ജീവിതത്തിലും താരം വില്ലത്തിയാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. എങ്കിലും എല്ലാ വിവാദങ്ങളോടും മൗനായിരുന്നു താരത്തിന്റെ മറുപടി.
തനിക്ക് കരിയറിലൊരു ബ്രേക്ക് ആവശ്യമായിരുന്നുവെന്നും അങ്ങനെയാണ് താന്‍ മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരുരീതിയിലും എന്നെ അറിയാത്തവരാണ് എന്നെക്കുറിച്ച് മോശം പ്രചരിച്ചത്. കുഞ്ഞിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ മാനസികമായി തകര്‍ന്നത് കുഞ്ഞിനെ ചേര്‍ത്തുള്ള കമന്റുകള്‍ കണ്ടപ്പോഴാണെന്നാണ് താരം മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോള്‍ താരം എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ശക്തമായി നേരിട്ട് മുന്നേറുകയാണ്. കുടുംബസമേതവും അല്ലാതെയുമൊക്കെയായുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കിടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഭര്‍ത്താവാണെന്നും ലക്ഷ്മി വ്യക്തമാക്കി. കൂടാതെ ഞാനൊരുപാട് മാറിയെന്നാണ് അവര്‍ പറഞ്ഞത്, എന്നെ ഒരുപാട് മാറ്റിയെന്നായിരുന്നു ഞാനവരോട് പറഞ്ഞതന്നും ക്യാപ്ഷനില്‍ താരം പറയുന്നു.
മതത്തിന്റെ വേലിക്കെട്ടുകള്‍ ത ക ര്‍ത്ത പ്രണയത്തിന് ഒടുവിലാണ് ലക്ഷ്മിയും അസറും ജീവിതത്തില്‍ ഒന്നിച്ചത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ലക്ഷ്മിയുടെ അഭിമുഖം മുന്‍പ് വൈറലായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് അസര്‍ ഒരു പെണ്‍കുട്ടിക്ക് ലൗ ലെറ്റര്‍ കൊടുത്തിരുന്നു, വേറൊരു പെണ്‍കുട്ടിക്ക് കൊടുക്കാനിരുന്നത് ലക്ഷ്മിയായിരുന്നു വാങ്ങിച്ചത്. ആ സമയത്ത് ലക്ഷ്മി സ്കൂള്‍ ലീഡറായിരുന്നു. അതിനിടയില്‍ അസറിനെ സ്കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമായി ഫേസ്ബുക്കിലൂടെയായാണ് വീണ്ടും കണ്ടതെന്നും ഒടുവില്‍ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയെന്നും ലക്ഷ്മി പറയുന്നു.