ഞങ്ങൾ സൂപ്പർ മം ആൻഡ് ഡാഡ് ആവാൻ പോവുകയാണെന്ന് മീത്തും മിരിയും ; പുതിയ വീഡിയോ കിടുക്കിയെന്ന് ആരാധകർ

90

നിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ് മീത്തും മിരിയും. റീൽസ് വീഡിയോയിലൂടെയും റിയാലറ്റി ഷോയിലൂടെയുമായി ശ്രദ്ധ നേടിയ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന വീഡിയോകൾ പങ്കിട്ടും ഇവരെത്താറുണ്ട്. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. വൈകാതെ തന്നെ കുഞ്ഞതിഥി എത്തുമെന്നറിയിച്ചിരിക്കുകയാണ് ഇരുവരും.

ഉറക്കത്തിനിടയിൽ ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെടുന്നതും, പ്രഗ്‌നൻസി ടെസ്റ്റ് നടത്തുന്നതും പോസിറ്റീവ് കാണിക്കുന്നതും, ആ സന്തോഷം മീത്തുമായി പങ്കിടുന്ന മിരിയെയുമാണ് വീഡിയോയിൽ കാണുന്നത്. ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ ഈ സന്തോഷവാർത്ത പങ്കിടുന്നത്. ഞങ്ങൾ സൂപ്പർ മം ആൻഡ് ഡാഡ് ആവാൻ പോവുകയാണ്. ജൂലൈയിൽ ഞങ്ങളുടെ കുഞ്ഞതിഥി എത്തും. നിങ്ങളെല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഞങ്ങളോടൊപ്പമുണ്ടാവണമെന്നുമായിരുന്നു മീത്തും മിരിയും കുറിച്ചത്.

Advertisements

ALSO READ

ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയാറാകണം! അതീവ ഹൃദയ വേദനയോടെ ലക്ഷ്മി പ്രിയ

ഒരുപാട് നാളായി ഇങ്ങനെയൊരു സന്തോഷവാർത്ത കേൾക്കാനായി കാത്തിരിക്കുന്നു. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുകയാണ്. നിങ്ങളെപ്പോലെ തന്നെ കുഞ്ഞതിഥിയുടെ വരവിനായി ഞങ്ങളും കാത്തിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. പുതിയ വീഡിയോ കിടുക്കിയെന്ന കമന്റുകളുമുണ്ട്.

മീത്ത് മിരി എന്ന പേരിനെക്കുറിച്ച് മുൻപ് മീത്ത് ഞങ്ങളോട് സംസാരിച്ചിരുന്നു. റിതുഷയെന്നാണ് മിരിയുടെ യഥാർത്ഥ പേര്. ഞങ്ങളെക്കാണുമ്പോൾ പലരും ജാഡയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഞങ്ങൾക്കങ്ങനെ ജാഡയൊന്നുമില്ല. മാത്രമല്ല വന്നവഴി മറക്കരുതെന്ന് പറയാറില്ല, നന്നായി കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ നിലയിൽ എത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു.

മീത്തിന്റെ അച്ഛനും അമ്മയും സർക്കസ് ആർടിസ്റ്റുകളായിരുന്നു. ചെറുപ്പത്തിലൊക്കെ നന്നായി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. പലരും കരുതുന്നത് പോലെ ഞങ്ങൾ അത്ര വല്യ പണക്കാരൊന്നുമല്ല.

കലാരംഗത്തോട് അന്നേ താൽപര്യമുണ്ടായിരുന്നു. എന്നാൽ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഫാഷൻ ഡിസൈനറാവാണമെന്നൊക്കെയായിരുന്നു ആഗ്രഹം. പഠിക്കാനായി പോയെങ്കിലും ഇടയ്ക്ക് വെച്ച് അത് നിർത്തേണ്ടി വരികയായിരുന്നു.

ALSO READ

നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ തൂ ക്കി കൊ ല്ല ണം എന്നല്ല അർത്ഥം ; ദിലീപിന് ജാമ്യം ലഭിക്കുന്നത് നിങ്ങളുടേയും എന്റെയും കൂടി വിജയമാണ് : പ്രതികരിച്ച് രാഹുൽ ഈശ്വർ

പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലായി മാറിയതോടെയാണ് മീത്ത് മിരി ദമ്പതികൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷമായിരുന്നു ആ ഫോട്ടോഷൂട്ട്. ഞങ്ങൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് തന്നെയാണ് ആ ഫോട്ടോഷൂട്ട് നടത്തിയത്. ആ ഫോട്ടോയിൽ എന്താണ് മോശമെന്ന് മനസിലാവുന്നില്ല, അതിൽ ഇത്രയധികം വിമർശനത്തിന്റെ കാര്യമുണ്ടോയെന്നും മീത്ത് അന്ന് ചോദിച്ചിരുന്നു.

 

View this post on Instagram

 

A post shared by Meeth_Miri (@meeth_miri)

Advertisement