മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ അവതാരകനാണ് ജീവ. ഷോ ആങ്കർ ചെയ്യാൻ വന്ന അപർണയെ ജീവിതത്തിലെ കോ ആങ്കറാക്കിയ സംഭവത്തെക്കുറിച്ച് നേരത്തെ ജീവ മുൻപ് തുറന്നുപറഞ്ഞിരുന്നു.
എയർഹോസ്റ്റസായി ജോലി ചെയ്തിരുന്ന അപർണ അടുത്തിടെയായിരുന്നു നാട്ടിലേക്ക് തിരിച്ചെത്തിയത്. നാളുകൾക്ക് ശേഷം മിസ്റ്റർ ആൻഡ് മിസിസിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും മാലി ദ്വീപ് യാത്രയിലെ വിശേഷങ്ങൾ പങ്ക് വച്ച് എത്തിയിരിക്കുകയാണ്.
ALSO READ
അനന്ദഭദ്രത്തിന് ശേഷം ആ ശീലമില്ല, മോളൊക്കെ വളർന്ന് വന്നപ്പോഴേക്കും അതങ്ങ് നിർത്തി : മനോജ് കെ ജയൻ
മാലി ദ്വീപിലേക്ക് ഇത് ആറാമത്തെ തവണയാണ് വരുന്നത്. നേരത്തെ വന്നതെല്ലാം ജോലിയുടെ ഭാഗമായാണ്. ഈ വരവ് എനിക്കേറെ സ്പെഷലാണ്. ഇത്തവണ പ്രിയപ്പെട്ടവനൊപ്പമാണ് വന്നത്. ഞങ്ങളെ സ്നേഹത്തോടെ സ്വാഗതം ചെയ്തതിന് മാലി ദ്വീപിനോട് നന്ദി പറയുന്നുവെന്നുമായിരുന്നു അപർണയുടെ കുറിപ്പ്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയത്.
ബിഗ് ബോസ് സീസൺ 4 ആരംഭിക്കാൻ ഇനി ദിവസങ്ങൾ കൂടിയേ ശേഷിക്കുന്നുള്ളൂ. ഈ സീസണിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.
ജീവയും അപർണ തോമസും ഇത്തവണ മത്സരിച്ചേക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. ബിഗ് ബോസിലേക്കല്ല മാലി ദ്വീപിലേക്കാണ് ഞങ്ങൾ പോയതെന്ന് വ്യക്തമാക്കി ജീവ എത്തിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നിരിയ്ക്കുന്നത്.
ALSO READ
നിങ്ങളെപ്പോഴും ടൂറിലാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ. എന്നിട്ട് പറയും ബ്രേക്കിന് സമയമായെന്ന് എന്നുള്ള കമന്റും ചിത്രങ്ങൾക്ക് താഴെയുണ്ട്. യാത്ര ചെയ്യാൻ ഏറെയിഷ്ടമുള്ളവരാണ് ഞങ്ങളെന്നും, ലിസ്റ്റിൽ ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ടെന്നുമായിരുന്നു ജീവയും അപർണയും മുൻപ് പറഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പമായും ഇവർ യാത്രകൾ പോകാറുണ്ട് ആ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കു വയ്ക്കാറുമുണ്ട്.