സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഗായികയാണ് അഭയ ഹിരണ്മയി. താരം പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറല്‍ ആകുന്നത്. തനിക്കെതിരെ നല്ല കമന്റുകള്‍ പങ്കിടുന്നവര്‍ക്കും മോശം കമന്റുകള്‍ പങ്കിടുന്നവര്‍ക്കും റിപ്ലൈ നല്‍കാറുള്ള അഭയയോട് ഇപ്പോള്‍ ആരാധനയാണ് സോഷ്യല്‍ മീഡിയക്ക്.
സംഗീത കുടുംബത്തിലാണ് അഭയ ഹിരണ്മയി ജനിച്ചത്. എഞ്ചീനിയറിംഗിന് പഠിച്ചിരുന്ന സമയത്തായിരുന്നു ഗോപി സുന്ദറിനെ അഭയ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടലിന് ശേഷമാണ് മ്യൂസിക്ക് കരിയറാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന് എസ്പിബിയാണെന്നും ചിത്രാമ്മ, എല്‍ആര്‍ ഈശ്വരി, സോനു നിഗം, അനുരാധ ശ്രീറാം എന്നിവരെയെല്ലാം തനിക്ക് ഇഷ്ടമാണെന്നും അഭയ പമുന്പ് വെളിപ്പെടുത്തിയിരുന്നു. നീണ്ട ഒമ്പത് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ച് ഗോപി സുന്ദറും അഭയ ഹിരണ്മയിയും വേര്‍പിരിഞ്ഞത് ഈയടുത്ത കാലത്താണ്. ഇപ്പോള്‍ തനിച്ച് സംഗീതത്തില്‍ ജീവിക്കുന്ന അഭയയ്ക്ക് മ്യൂസിക് കരിയറില്‍ നേട്ടമുണ്ടാക്കാനായത് ഗോപി സുന്ദറുമയി ജീവിക്കുന്ന കാലത്തായിരുന്നു. അന്ന് താന്‍ പാടിയതില്‍ കോയിക്കോട് എന്ന സോങ് ആണ് കൂടുതല്‍ ഹിറ്റായതെന്ന് അഭയ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ ബ്രേക്കപ്പ് എങ്ങനെയാണ് അതിജീവിച്ചതെന്ന് പറയുകയാണ് അഭയ. സ്ട്രോക്ക് മാജിക്കിന് നല്കിയ അഭിമുഖത്തിലാണ് അഭയയുടെ തുറന്നുപറച്ചില്‍.
താന്‍ പൊതുവെ ഒപ്പീനിയേറ്റഡ് വുമണ്‍ ആണ്. എന്നാല്‍ ഇന്ന് എന്റെ നാല് ചുവരുകള്‍ക്കുള്ളിലേ താന്‍ അഭിപ്രായം പറയാറുള്ളൂ എന്നും അഭിമുഖങ്ങളില്‍ സംസാരിച്ചിരിക്കുമെന്നല്ലാതെ ഒരു സഭയില്‍ പോയൊന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അഭയ പറയുകയാണ്. അങ്ങനെ ചെയ്യാത്തത് എന്റെ കുറവായിരിക്കാം.
ആള്‍ക്കാര്‍ക്ക് എത്രമാത്രം എന്നെക്കൊണ്ട് ഇന്‍ഫ്ളുവന്‍സ് ചെയ്യിക്കാനാവുമെന്നറിയില്ല. ആളുകള്‍ ഇന്‍സ്പയേഡായാല്‍ സന്തോഷം. മന:പ്പൂര്‍വ്വമായി ആരേയും ഇംപ്രസ് ചെയ്യിക്കാനായി ഞാനൊന്നും ചെയ്യുന്നില്ലെന്നാണ് താരം സ്വന്തം പ്രവര്‍ത്തിയെ കുറിച്ച് പറയുന്നത്.
ഞാനെടുക്കുന്ന തീരുമാനങ്ങള്‍ എന്റെ ജീവിത സാഹചര്യം കൊണ്ടാണ് അങ്ങനെയാകുന്നത്. ഞാന്‍ വായിക്കുകയും മനസിലാക്കുകയും കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നതും, എന്റെ ഫാമിലിയും സുഹൃത്തുക്കളുടെയുമെല്ലാം ഇന്‍ഫ്ളുവന്‍സാണ് എന്റെ ഒപ്പീനിയനായി വരുന്നത്. അവരുടെ അഭിപ്രായമല്ല എന്റെ തീരുമാനമെന്നും താരം വെളിപ്പെടുത്തുന്നു.
കൂടാതെ, താന്‍ സ്ട്രോംഗ് ആയിട്ടാണ് ബ്രേക്കപ്പിനെ നേരിട്ടതെന്നും അഭയ പറയുന്നുണ്ട്.. ബ്രേക്കപ്പുണ്ടായ സമയത്ത് പിറ്റേ ദിവസം തന്നെ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി. അന്ന് അങ്ങനെ ചെയ്തത്. ഞാന്‍ ശക്തയായ സ്ത്രീയാണെന്ന് ആരേയും ബോധിപ്പിക്കാനായിട്ടായിരുന്നില്ല.
തന്റേതായ ഒരു ലോകമുണ്ടെന്ന് എനിക്ക് എന്നെത്തന്നെ മനസിലാക്കിക്കുന്നതിനായാണ് അത് ചെയ്തത്. നമ്മള് നമുക്ക് തന്നെ കോമ്പറ്റീഷനാണെന്ന് മനസിലാക്കണം. സ്ട്രോംഗാണെന്ന് പറയുന്ന എനിക്ക് വീക്ക് പോയിന്റുണ്ട്. സ്ട്രോംഗായിരിക്കുമ്പോള്‍ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് ഞാന്‍. അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം. അത് സോഷ്യല്‍മീഡിയയിലൂടെ നിങ്ങള്‍ക്ക് കാണാനാവില്ല, അതെന്റെ കൂടെയുള്ളവര്‍ കാണുന്നുണ്ടെന്നാണ് അഭയ വെളിപ്പെടുത്തുന്നത്.