ടാസ്‌ക്ക് ബ്രേക്കിനിടെ സിഗരറ്റ് വലിച്ചതിന് ഡെയ്സിക്കും ജാസ്മിനും പണിഷ്മെന്റ് ; ഞാൻ സിഗരറ്റ് വലിക്കുന്നതൊന്നും മമ്മിക്കറിയില്ല! ഇത് എയർ ചെയ്താൽ ഞാൻ ഷോയിൽ നിന്നും പോവുമെന്ന് ബിഗ്‌ബോസിനോട് ഡെയ്‌സി

349

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് സീസൺ 4 സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. ഷോ തുടങ്ങിയപ്പോൾ മുതൽത്തന്നെ ചർച്ചയായി മാറിയ കാര്യമാണ് സ്മോക്കിംഗ് ഏരിയ.

വനിത മത്സരാർത്ഥികളുടെ പുകവലിയെക്കുറിച്ച് മറ്റുള്ളവർ പരസ്യമായും രഹസ്യമായും സംസാരിച്ചിരുന്നു. എനിക്ക് വലിക്കാനോ വലിക്കുന്നവരേയും ഇഷ്ടമില്ലെന്നും അത് ഞാൻ ചോദ്യം ചെയ്യുമെന്നുമായിരുന്നു ബ്ലെസ്ലി പറഞ്ഞത്. ടാസ്‌ക്ക് ബ്രേക്കിനിടെ സിഗരറ്റ് വലിച്ചതോടെയാണ് ഡെയ്സിക്കും ജാസ്മിനും ബിഗ് ബോസ് പണിഷ്മെന്റ് നൽകിയത്. താൻ വലിക്കുന്നതോ അത് ചർച്ചയായി മാറിയതോടെ എയർ ചെയ്താൽ ഞാൻ ഷോയിൽ നിന്നും പോവുമെന്നായിരുന്നു ഡെയ്സി ധന്യയോട് പറഞ്ഞത്.

Advertisements

ALSO READ

ദിലീപിനെ ഒരു ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ച് മനപ്പൂർവം പ്ലാൻ ചെയ്തുള്ള കരിനീക്കമാണിത് ; ഒരാളെ ന,ശി,പ്പിക്കുക എന്നതിൽ കവിഞ്ഞൊന്നും ഇതിൽ കാണാൻ സാധിക്കില്ല : നിർമ്മാതാവ് സുരേഷ് കുമാർ

പുതിയ ടാസ്‌ക്ക് കൊടുക്കുന്ന സമയത്തായിരുന്നു ബിഗ് ബോസ് ഇത് തീരുന്നത് വരെ പുകവലി അനുവദനീയമല്ലെന്ന് അറിയിച്ചത്. ടാസ്‌ക്കിൽ നിന്നും ബ്രേക്ക് പറഞ്ഞ സമയത്ത് ഡെയ്സിയും ജാസ്മിനും നേരെ പോയത് സ്മോക്കിംഗ് ഏരിയയിലേക്കായിരുന്നു. ഇത് ബിഗ് ബോസ് കൈയ്യോടെ പിടികൂടി പണിഷ്മെന്റ് നൽകിയിരുന്നു.

ഒരു കിലോ കൂടി നേടുകയെന്നുള്ളത് അത്ര പ്രശ്നമുള്ള കാര്യമല്ല. പോയിൻസ് പോയില്ലല്ലോ എന്ന ആശ്വാസമുണ്ട്. കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കാനായി ഞാൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെങ്ങാനും എയർ ചെയ്യുകയാണെങ്കിൽ എനിക്കിനി ഇവിടെ തുടരണ്ട, ഈ സംഭവം എന്റെ ജീവിതത്തെ അത്രയും ബാധിക്കുന്നതാണ്. എന്റെ മമ്മിയൊക്കെ ഇത് കണ്ടാലുണ്ടല്ലോ, എന്തെങ്കിലും ചെയ്ത് കളയും. മമ്മി ടീച്ചറാണ്, എല്ലാവർക്കും നല്ല മതിപ്പാണ്. എന്തെങ്കിലുമൊരു നാണക്കേട് വന്നാലുണ്ടല്ലോ, പെട്ടെന്ന് ബ്രേക്ക് ഡൗണാവുന്ന ടൈപ്പാണ് പുള്ളിക്കാരി, അതോർത്താണ് പേടിയെന്നായിരുന്നു ഡെയ്സി ധന്യയോട് പറഞ്ഞത്.

ഞാൻ വലിക്കുന്ന കാര്യമൊന്നും അവർക്കറിയില്ല. ആരെന്നെ ബ്രേക്ക് ചെയ്താലും തോൽപ്പിച്ചാലുമൊന്നും എന്നെ ബാധിക്കില്ല. ഞാൻ ഇട്ടിട്ട് പോവില്ല. ഈയൊരു കാര്യം കാണിക്കരുതെന്ന് ഞാൻ കർശനമായി പറഞ്ഞിട്ടുണ്ട് എന്ന് ഡെയ്സി പറഞ്ഞപ്പോൾ അങ്ങനെയാണേൽ 100 ദിവസത്തേക്ക് വലി നിർത്താനേ ഞാൻ നിന്നോട് പറയുള്ളൂവെന്നായിരുന്നു ധന്യയുടെ മറുപടി.

ഞാനിത്രയും പോലും വലിക്കാത്തയാളാണ്. കമ്പനിയുള്ളത് കൊണ്ടല്ല. ഞാൻ ഒറ്റയ്ക്കാണ് വലിക്കുന്നത്. പ്രഷർ സഹിക്കാൻ പറ്റില്ല ചില സമയത്ത്. അതാണ് അഡിക്ടായത്. നിങ്ങൾക്കും പ്രഷറുണ്ട്, നിങ്ങളതിന് അഡിക്ടഡല്ല. നേരത്തെ ഒരുദിവസം ഒരെണ്ണം മാത്രമൊക്കെ ഞാൻ വലിക്കാറുള്ളൂ. ഈ സമയത്ത് അത് ചെയ്തത് മണ്ടത്തരമായെന്ന് ധന്യ പറഞ്ഞപ്പോൾ ഡെയ്സിയും അത് സമ്മതിക്കുകയായിരുന്നു.

ALSO READ

അങ്ങിനെ ശിവാഞ്ജലിയുടെ ആദ്യരാത്രി കഴിഞ്ഞു; ഇവർ അഭിനയിക്കുവാണോ അതോ ജീവിക്കുകയോ… എന്തോ ഒരു മാന്ത്രികതയുണ്ട് ഈ ജോഡികൾക്കെന്ന് ആരാധകർ

ജാസ്മിൻ, നിമിഷ, ഡെയ്സി ഇവർ മൂവരും ഒന്നിച്ച് സ്മോക്കിംഗ് ഏരിയയിൽ പോവുന്നതാണ് മിക്കപ്പോഴും കാണാറുള്ളത്. ശരീരഭാരം കൂട്ടാനുള്ള ടീമിലാണ് ഡെയ്സിയും ജാസ്മിനും. ടാസ്‌ക്കിന് ബിഗ് ബോസ് ബ്രേക്കിട്ടപ്പോൾ ഇരുവരും ഒന്നിച്ചായിരുന്നു സിഗരറ്റ് വലിക്കാൻ പോയത്. ഡെയ്സി വലിക്കുന്നതായിരുന്നു കാണിച്ചത്. ജാസ്മിൻ പെട്ടെന്നങ്ങ് വിളിച്ചപ്പോൾ കൂടെപ്പോവുകയായിരുന്നു ഞാനെന്നും ഡെയ്സി ധന്യയോട് പറയുന്നുണ്ട്‌

Advertisement