സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് പാർവ്വതി കൃഷ്ണ. ഗർഭ കാലം മുതൽക്കാണ് നടിയെ ആളുകൾ കൂടുതലും ഫോളോ ചെയ്യാനായി തുടങ്ങിയത്. പൂർണ ഗർഭിണിയായിരിയ്ക്കെ പാർവ്വതി ചെയ്ത ഡാൻസ് വീഡിയോ എല്ലാം വൈറലായിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വരാറുണ്ട്.
എന്നാൽ ശരിയ്ക്കും നിങ്ങൾ കാണുന്നത് പോലെ അല്ല എന്റെ ഇപ്പോഴത്തെ അവസ്ഥ. ഞാൻ കടുത്ത വിഷാദത്തിലൂടെ കടന്ന് പോകുകയാണ് എന്ന് തുറന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ,
ALSO READ
ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് അല്പം സീരിയസുള്ള കാര്യമാണ്. സാധാരണ നിങ്ങൾ കാണുന്ന പാർവ്വതിയെ ആയിരിക്കില്ല ഇന്ന് കാണാൻ പോകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് നടി വ്ളോഗ് ആരംഭിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസം കാലമായി ഞാൻ അുഭവിയ്ക്കുന്ന, ജീവിതത്തിലെ ഒരു ഘട്ടത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയി പറയാനായി പോകുന്നത്
കോവിഡ് തുടങ്ങിയ സമയത്താണ് ഞാൻ ഗർഭിണിയായത്. ആ സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ട്. നമ്മളെ കെയർ ചെയ്യാനെല്ലാം ചുറ്റിലും ആളുണ്ട്. ചെറുപ്പം മുതലേ ഞാൻ വളരെ ഇന്റിപെന്റന്റ് ആണ്. ആരെയും ആശ്രയിക്കാറില്ല. പഠിയ്ക്കുന്ന കാലത്ത് പോലും എന്റെ പോക്കറ്റ് മണിയ്ക്ക് വേണ്ടി ഞാൻ വീട്ടിൽ ആരോടും ചോദിക്കാറില്ല പുരികം ത്രഡ് ചെയ്തൊക്കെ ഞാൻ പൈസ ഉണ്ടാക്കിയിട്ടുണ്ട്.
പ്രഗ്നൻസി ടൈം ഞാൻ വളരെ ആസ്വദിയ്ക്കുകയായിരുന്നു. ഡാൻസ് വീഡിയോയും റീൽസും ഒക്കെ ചെയ്തു. അത് വൈറലായി. അത് കാരണം കുടുംബത്തിലുള്ളവർ, വളരെ വേണ്ടപ്പെട്ടവർ ചിലർ വിമർശിച്ചു. അതിനെയെല്ലാം അവഗണിച്ച് ഞാൻ വീണ്ടും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അതിന് കാരണം, എനിക്ക് എപ്പോഴും എന്റേതായ തീരുമാനങ്ങൾ ഉണ്ട്. ആര് എന്ത് പറഞ്ഞാലും അവസാന തീരുമാനം എന്റേത് തന്നെയായിരിയ്ക്കും. അഹങ്കാരം എന്നൊക്കെ പറയുന്നത് അതാവും. എന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് എപ്പോഴും ഞാൻ തന്നെയാണ്.
ഇപ്പോൾ കുഞ്ഞിന് ഒരു വയസ്സും മൂന്ന് മാസവും കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അവനൊപ്പം മാത്രമാണ് എന്റെ ലോകം. ഫുൾ എന്റർടൈനിങ് ആയിരുന്നു. അതിനിടയ്ക്ക് ഞങ്ങൾ പൂർണമായും സോഷ്യൽ മീഡിയയിലായി. ഓരോ വീഡിയോയും ഫോട്ടോകളും അവന്റെ ഓരോ മാറ്റങ്ങളും ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടു. അത് എന്റെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. ആ വീഡിയോയ്ക്ക് ആരെങ്കിലും പോസ്റ്റീവ് ആയ കമന്റ് എഴുതുമ്പോൾ കിട്ടുന്ന സന്തോഷത്തിന് വേണ്ടിയായിരുന്നു.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന് ഞാൻ പലയിടത്തും കേട്ടിട്ടുണ്ട്. ഗർഭകാലം മുതൽ ഉണ്ടാവും എന്നാണ് കേട്ടത്. പക്ഷെ ആ സമയത്ത് ഒന്നും ഞാനത് അനുഭവിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ജീവിതത്തിലെ ഒരു വൃത്തികെട്ട സ്റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. വെറുതേ ഇരിക്കുമ്പോൾ കരച്ചിൽ വരുന്നു. പണ്ടൊക്കെ ഒരുപാട് ആളുകൾക്കൊപ്പം ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ ഇപ്പോൾ കൂടുതലും തനിച്ച് ഇരിക്കാനാണ് ആഗ്രഹം. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ലാതെയായി. കൊളാബുറേഷന് വിളിച്ചിട്ട് പോലും എനിക്ക് വയ്യ. അങ്ങനെയുള്ള ഒരു സ്റ്റേജിൽ എന്റെ ശരീരവും മോശപ്പെട്ടു തുടങ്ങി
വീണ്ടും ഡയറ്റ് തുടങ്ങിയത് പോലും എന്റെ ആത്മവിശ്വാസം വർദ്ധിപ്പിയ്ക്കാൻ വേണ്ടിയാണ്. എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആയി കഴിഞ്ഞാൽ ശ്രദ്ധ മാറ്റാം എന്ന് കരുതിയാണ്. വീണ്ടും ഞാൻ ജോലിയിൽ തിരിച്ചു കയറാൻ ശ്രമിച്ചിരുന്നു. അവിടെ ഒരു ബ്രേക്ക് വന്നപ്പോൾ എനിക്ക് ഭയങ്കരമായ ഫ്രസ്ട്രേഷൻ ആയി. എന്താണെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ ഇതിനെയായിരിയ്ക്കും ആളുകൾ ഡിപ്രഷൻ എന്ന് പറയുന്നത്.
ALSO READ
ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്നാണ് ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിയ്ക്കുന്നത്. ഭയങ്കര സങ്കടം വരുമ്പോൾ എന്റെ മനസിനെ വഴിതിരിച്ച് വിടാൻ ശ്രമിയ്ക്കും. എന്നോട് പലരും പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് മെസേജ് അയച്ച് ചോദിച്ചപ്പോൾ ഞാൻ വലിയ കാര്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷെ അവനവന് വരുമ്പോഴാണ് ആ അവസ്ഥ ശരിയ്ക്കും മനസ്സിലാവുന്നത്.
ജോലി ചെയ്തു കൊണ്ടിരിയ്ക്കുന്നവർക്ക് പ്രസവത്തിന്റെ ഭാഗമായി അത് ഇല്ലാതാവുന്ന അവസ്ഥയൊക്കെയാണ് ഭീകരം. ദൈവം സഹായിച്ച് സാമ്പത്തികമായി എനിക്ക് പ്രശ്നങ്ങളില്ല. അതൊന്നും ഇല്ലാത്ത അമ്മമാരെ കുറിച്ച് ചിന്തിക്കാൻ പോലും ഈ അവസ്ഥയിൽ നിന്ന് എനിക്ക് സാധിയ്ക്കുന്നില്ല. നമ്മളെയൊക്കെ ഇത്രയും വളർത്തി വലുതാക്കിയ എല്ലാ അമ്മാ മാരെയും ഞാൻ ഇപ്പോൾ സല്യൂട്ട് ചെയ്യുന്നു.
കുടുംബത്തിന്റെ പിന്തുണ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സമയമാണിത്. എന്നെ സംബന്ധിച്ച് എനിക്ക് ചുറ്റുമുള്ളവർക്കും ഇടയിൽ ഞാനൊരു ഇമേജ് ക്രിയേറ്റ് ചെയ്തു വച്ചിട്ടുണ്ട്. ഞാൻ എപ്പോഴും സന്തോഷവതിയാണ് എന്ന ഇമേജ്. സോഷ്യൽ മീഡിയയിൽ ആണെങ്കിലും എപ്പോഴും സന്തോഷത്തോടെ ഇരിക്കുമ്പോഴുള്ള പോസ്റ്റുകളാണ് ഇടുന്നത്. അതിനെ ബ്രേക്ക് ചെയ്യാൻ പ്രയാസമാണ്. അത് കാരണം എനിക്ക് ആരോടും എന്റെ വിഷമം പറയാൻ സാധിയ്ക്കില്ല.
പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ വളരെ സ്ട്രോങ് ആയ ആളാണ്. എനിക്ക് ഇതിനെയും മറി കടക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്. ഇതിലും വലിയതൊക്കെ ഞാൻ കടന്ന് വന്നിട്ടുണ്ട്. എന്റെ ഉറക്കം ഒക്കെ ശരിയായി, കുഞ്ഞിന് ഒരു വയസ്സ് കൂടെ കൂടുമ്പോഴേക്കുമൊക്കെ ഞാൻ റെഡിയാവും. ഈ സമയവും കടന്ന് പോകും. ഒരു ഡിപ്രഷനും നമ്മളെ തളർത്താൻ കഴിയില്ല.
ഒരുപാട് സ്ഥലത്ത് നിങ്ങൾ അവഗണിക്കപ്പെട്ടിട്ടുണ്ടാവും. പക്ഷെ അതൊന്നും മൈന്റ് ചെയ്യേണ്ട. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു വിജയം ഉണ്ടാക്കാൻ സാധിച്ചാൽ അതിലും വലിയത് ഒന്നുമില്ല. മറ്റുള്ളവരെ ഉപദ്രവിക്കാതെ നമ്മൾ പോയാൽ ഒരിക്കലും നമുക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. അത് ഞാൻ എന്റെ ജീവിതത്തിൽ പഠിച്ച പാഠമാണ്. എന്ത് വിഷമം ഉണ്ടെങ്കിലും ആരുടെയും പിന്തുണ ഇല്ലെങ്കിൽ പോലും ക്യാമറ നോക്കിയോ, കണ്ണാടി നോക്കിയോ ഇത് പോലെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞാൽ എല്ലാ പ്രശ്നവും തീരും. ഞാൻ ഇപ്പോൾ ഓകെയാണ് എന്നും പാർവ്വതി പറയുന്നുണ്ട്.