ഞാൻ അവനെ അഞ്ച് തവണ ചുംബിക്കണമായിരുന്നു, അതിന് കൂടുതൽ പ്രതിഫലം വാങ്ങുന്നതിനെ കുറിചച്ചായിരുന്നു എന്റെ ചിന്ത എന്നാൽ അവനത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം : നർഗിസ് ഫഖ്രി

1021

യുവ പ്രേക്ഷകരുടെ ഹരമായ ബോളിവുഡിലെ സൂപ്പർ നായകനാണ് നടൻ ഇമ്രാൻ ഹഷ്മി. സിനിമയിലെ ചുംബന രംഗങ്ങളിലൂടെയാണ് ഇമ്രാൻ ഹഷ്മി ബോളിവുഡിൽ പേരെടുക്കുന്നത്. ഫുട്ട്പാത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് മർഡർ, സെഹർ, ആഷിഖ് ബനായ ആപ്ന, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നതും ആരാധകർക്ക് പ്രീയപ്പെട്ടവനാകുന്നതും.

2004 ൽ പുറത്തിറങ്ങിയ മർഡർ എന്ന സിനിമയിലൂടെ സീരിയൽ കിസ്സർ എന്ന പേര് നേടിയ താരമാണ് ഇമ്രാൻ ഹാഷ്മി . പിന്നീട് ഇമ്രാൻ ഹാഷ്മി ചിത്രങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത് ഒന്നായി മാറുകയായിരുന്നു ചൂടൻ ചുംബന രംഗങ്ങൾ. ഇതുമൂലം ചില നടിമാർ ഇമ്രാൻ ഹാഷ്മിയുടെ സിനിമയിൽ അഭിനയിക്കാൻ മടി കാണിക്കുന്ന സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.

Advertisements

Also Read
പിന്തുണ നൽകി കൂടെ നിന്നത് ഭാര്യ സിനിയാണ്; ബിഗ് ബോസിലെ ആദ്യ മത്സരാർഥി നവീൻ അറയ്ക്കൽ പറയുന്നത് കേട്ടോ

ചുംബനരംഗങ്ങളിൽ അഭിനയിച്ച് തനിക്ക് മതിയായെന്നാണ് താരം പറഞ്ഞിരുന്നു്. പതിനെട്ട് വർഷങ്ങളായി ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. എനിക്ക് ചുംബനരംഗങ്ങളിൽ അഭിനയിച്ച് മതിയായി. ആർക്കും എന്റെ വിഷമം മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് ഒരിയ്ക്കൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

എന്നാൽ രസകരമായൊരു കഥയാണ് നർഗിസ് ഫഖ്രിയ്ക്ക് പറയാനുള്ളത്. സീരിയൽ കിസ്സർ ആയ ഇമ്രാനെ ചുംബനത്തിലൂടെ തന്നെ ഞെട്ടിച്ച കഥ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അസർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്.

ചിത്രത്തിലെ ബോൽ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് ഇമ്രാനും നർഗിസും തുറന്നു പറഞ്ഞിരുന്നു. പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ടിരുന്നു. അഞ്ച് തവണ താൻ ഇമ്രാനെ ചുംബിക്കുന്നുണ്ടെന്നും അതിന് കൂടുതൽ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചുവെന്നാണ് നർഗിസ് പറയുന്നത്.

Also Read
ബീന ആദ്യമായി എന്റെ വീട്ടിലേക്ക് വന്നത് രോഗിയായി, വെളിപ്പെടുത്തലുമായി ഭർത്താവ് മനോജ് കുമാർ

ഞാൻ അവനെ ചുംബിക്കണമായിരുന്നു. അതും അഞ്ച് തവണ. ഞാൻ അതിന് കൂടുതൽ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതെന്റെ കരാറിൽ പറയാത്തത് ആണല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. അഭിനയിക്കുന്നുണ്ടായിരുന്നുവെങ്കിലും അവനത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നായിരുന്നു ആ നുണയൻ പറഞ്ഞത്” നർഗിസ് പറയുന്നു.

 

 

Advertisement