ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.
ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു. ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്.
എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിവാഹം മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും ഫെബ്രുവരിയില്‍ വിവാഹം കഴിക്കാനാണ് ആലോചിക്കുന്നതെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം റോബിന്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആരതിയും അതിഥിയുമായി എത്തിയിരുന്നു.
അഭിമുഖത്തില്‍ ആരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെന്താണെന്നും താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ആരതിയ്ക്ക് റോബിനില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ ഇടയ്ക്ക് ചില മണ്ടത്തരമൊക്കെ കാണിക്കാറുണ്ട്. വീട്ടില്‍ നിന്ന് അതിന് വഴക്ക് കിട്ടാറുണ്ട്. പക്ഷേ എന്ത് കാണിച്ചാലും ഇദ്ദേഹം ഒട്ടും ദേഷ്യം പിടിക്കാറില്ല.’- എന്ന് ആരതി പറയുന്നു.
റോബിനെ പരിചയപ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെയല്ല. വളരെ അപൂര്‍വ്വമായിട്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്നാണ് ആരതി പറയുന്നത്. കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് റോബിന്‍ പറയുന്നത്. മുന്‍പേ താന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നതാണ്. തോല്‍ക്കാന്‍ മനസില്ലാത്ത ആളുകളാണ് ഞങ്ങള്‍ രണ്ട് പേരും.
ALSO READ-എനിക്ക് ആ ഭ്രാന്തുണ്ട്, അതുകൊണ്ട് അത് എനിക്ക് പേടിയില്ല; മാളവിക ജയറാമിന്റെ ഇഷ്ടങ്ങൾ ഇങ്ങനെ
ഇതുകൊണ്ടാണ് പുള്ളിക്കാരിയെ ഇഷ്ടപ്പെട്ടതെന്ന് മനസിലായില്ലേന്ന് റോബിന്‍ ചോദിക്കുന്നു. പരസ്പരം ധാരണയോട് കൂടി പോവുന്ന രണ്ട് വ്യക്തികളാണ് ഞങ്ങള്‍. രണ്ടാളും ഇഷ്ടപ്പെടുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിരിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഞങ്ങള്‍ മുന്നോട്ട് പോവും എന്നും റോബിന്‍ പറയുന്നു
അതേസമയം, ഇപ്പോള്‍ വേദികളിലും മറ്റും പഴയ പോലെ റോബിന്‍ അലറുന്നില്ലെന്നൊരു പരാതി ഉയര്‍ന്ന് വരുന്നുണ്ട്. അതിന്റെ കാരണമെന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍, കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ആയിരുന്നു ആരതിയുടെ മറുപടി. അങ്ങനെ അലറിയിട്ട് അദ്ദേഹത്തിന്റെ സൗണ്ടൊക്കെ പോയി. അതാണ് അങ്ങനെ പറഞ്ഞത്. പക്ഷേ ഞാന്‍ അലറി സംസാരിക്കുന്നതാണ് എല്ലാവര്‍ക്കും വേണ്ടതെന്നും ഞാന്‍ ബിഗ് ബോസില്‍ നിന്നും അങ്ങനെ സംസാരിച്ച് തുടങ്ങിയതിനാല്‍ എല്ലാവര്‍ക്കും അതാണ് ഇഷ്ടമെന്നും റോബിന്‍ അഭിപ്രായപ്പെടുന്നു.