മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ് ഡിസംബർ 2 ന് ആണ് റിലീസ് ചെയ്തത്. ഈ പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.
പ്രതിക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകൾ മനപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയർന്നിരുന്നു. മരയ്ക്കാറിന് എതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു.
ALSO READ
പേളിയുടെ വീട്ടിൽ പുതിയ സന്തോഷം, നിലക്ക് കൂട്ടിന് കുഞ്ഞ് അനുജത്തിയോ അനുജനോ വരാൻ പോകുന്നു
ഇപ്പോഴിതാ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താൻ ഓരോ സിനിമയും സംവിധായകനിൽ വിശ്വാസമർപ്പിച്ചാണ് ചെയ്യുന്നതെന്ന് മോഹൻലാൽ പറയുന്നത്.
മരക്കാറിലെ ഏതെങ്കിലും രംഗം വെല്ലുവിളിയുള്ളതായി തോന്നിയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്നെ വീക്ഷിക്കാൻ സംവിധായകൻ എന്നൊരാൾ മുന്നിലുണ്ടാകും. ഞാൻ 100 ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഞാൻ അദ്ദേഹത്തെ പൂർണമായും വിശ്വസിക്കുന്നു,’ മോഹൻലാൽ പറയുന്നു.
സംവിധായകൻ തന്നോട് ഒരു ടേക്ക് കൂടി പോകണമെന്ന് പറഞ്ഞാൽ അതിലെ പാളിച്ചകൾ എന്താണെന്ന് മനസിലാക്കിയ ശേഷം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
തിയ്യേറ്റർ റിലീസിന് പിന്നാലെ ഡിസംബർ 17 നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മോഹൻലാൽ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ALSO READ
അഭിനയത്തിൽ ഒന്നും അസാധ്യമല്ലെന്നാണ് താൻ കരുതുന്നതെന്നും അതിനാലാണ് സിനിമയെ മെയ്ക്ക് ബിലീവ് എന്ന് വിളിക്കുന്നതെന്നും ലാൽ കൂട്ടിച്ചേർത്തു.’നിങ്ങൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ സംവിധായകൻ അത് ചൂണ്ടിക്കാണിക്കും. അപ്പോൾ നമുക്ക് റീടേക്കിന് പോകാം,’ മോഹൻലാൽ പറഞ്ഞു.
മരക്കാറിനെ സംബന്ധിച്ച് ആക്ഷൻ രംഗങ്ങളായിരുന്നു ബുദ്ധിമുട്ടേറിയതെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്