കോടികളുടെ ബാധ്യത എന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചു; സിനിമ ഇറങ്ങില്ലെന്ന് നിർമ്മാതാവിന് അറിയാമായിരുന്നു; തുറന്നടിച്ച് നിവിൻ പോളി

189

മലയാളത്തിൽ ശക്തമായ തിരിച്ച വരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. അതിന്റെ ഭാഗമായി തന്റെ തടിച്ച ശരീരം ഭാരം കുറച്ച് സുന്ദരമാക്കിയിരിക്കുകയാണ് താരം. താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ റ്റെടുത്തിരുന്നു.

സമീപ കാലത്ത് കണ്ട നിവിൻ പോളിയിൽ നിന്നും വ്യത്യസ്തമായി മെലിഞ്ഞ രൂപത്തിലാണ് ഫോട്ടോയിൽ നിവിനെ കാണാൻ കഴിയുക. ഈയടുത്ത് വളരെയധികം ബോഡിഷെയ്മിംഗ് നേരിട്ട നടനാണ് നിവിൻ. കഴിഞ്ഞ വർഷം 3 ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.

Advertisements

നിവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം തുറമുഖം നിരവധി തവണയാണ് റിലീസ് തീയതി മാറ്റി വെച്ചത്. താരത്തിന്റെ തമിഴിൽ റിലീസിന് ഒരുങ്ങുന്നത് ഏഴുകടൽ ഏഴുമലൈയാണ്. സൂര്യയും അഞ്ജലിയുമാണ് ചിത്രത്തിൽ നിവിനൊപ്പം അഭിനയിക്കുന്നത്. അതേസമയം ലോകേഷ് കനഗരാജ് ചിത്രത്തിൽ ഇളയ ദളപതി വിജയിയുടെ വില്ലനായിട്ടായിരിക്കും നിവിൻ എത്തുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ALSO READ- എല്ലുപൊട്ടുന്ന വേദന എന്ന് അറിയാമെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല; പ്രസവം കോം പ്ലിക്കേറ്റഡ് ആയിരുന്നെന്ന് മിറി; ബാത്ത്‌റൂമിൽ പോയി മുത്തപ്പനെ വിളിച്ച് കരഞ്ഞെന്ന് മീത്ത്

ഇപ്പോഴിതാ തന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ തുറമുഖം സിനിമ വൈകാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നിവിൻ പോളി. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുമെന്നാണ് ഒടുവിലത്തെ അപ്‌ഡേറ്റ്.

ചിത്രം ഏറെ തിരിച്ചടികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്താണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ സിനിമയുടെ റിലീസ് മൂന്ന് തവണ മാറ്റിവച്ചിരുന്നു. അങ്ങനെ സംഭവിച്ചത് നിർമ്മാതാവ് കാരണമാണെന്ന് പറയുകയാണ് നിവിൻ പോളി.

ALSO READ- മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷമങ്ങൾ ഉണ്ടാവുന്നുണ്ട്; ബാലച്ചേട്ടൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു; ഇനിയും വരും; ഭാര്യ എലിസബത്ത്

കൊച്ചിയിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് തുറമുഖം സിനിമ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നായകനായ നിവിൻ പോളി തുറന്നുപറഞ്ഞത്. ഈ വീഡിയോ സോഷ്യൽമീഡിയയിലും പ്രചരിക്കുകയാണ്.

തുറമുഖം സിനിമയുടെ കോടികളുടെ ബാധ്യത എന്റെ തലയിൽ ഇടാൻ ശ്രമിച്ചു എന്നാണ് നിവിന്റെ വാക്കുകൾ. തുറമുഖം ഇത്ര പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാൽപ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുരകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ്.

ഇത്രയും സാമ്പത്തിക പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അതിലേക്ക് വലിച്ചിഴച്ചവർ അതിന് ഉത്തരം പറയേണ്ടതാണെന്നും നിവിൻ തുറന്നടിച്ചു. ഈ ചിത്രവുമായി നടൻ എന്ന നിലയിൽ പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടായിരുന്നു. രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോൾ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു നിർമ്മാതാക്കളെന്നും താരം പറഞ്ഞു.

മൂന്നുതവണ പടം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങൾ അണിയറക്കാർ പടം റിലീസ് ആകുമോ എന്ന് നിർമ്മാതാവിനോട് ചോദിക്കും ആകുമെന്ന് പറയും. പിന്നീട് ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നൽകാൻ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാൽ പ്രൊഡ്യൂസർക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. അത് നല്ല കാര്യമായി തോന്നിയില്ലെന്നും താരം പറയുന്നു.

ഒടുവിൽ ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തിലാണ് ലിസ്റ്റിൻ ഏറ്റെടുത്തത്. ലിസ്റ്റിൻ ഈ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒരുഘട്ടത്തിൽ ഞാൻ ഈ പടം റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുത്താൽ സമ്മതിക്കാം എന്നാണ് നിർമ്മാതാവ് പറഞ്ഞതെന്നും അന്ന് കോടികളുടെ ബാധ്യത തലയിൽ വയ്ക്കാൻ അന്ന് എനിക്ക് കഴിയില്ലായിരുന്നുവെന്നും നിവിൻ തുറന്നുപറയുകയാണ്. അതാണ് അന്ന് റിലീസ് ആകാതിരുന്നത്. ഒടുവിൽ എല്ലാ സാമ്പത്തിക പ്രശ്‌നവും അതിന്റെ ഓരോ കുരുക്കും അഴിച്ച് ഒടുവിൽ യാഥാർഥ്യമാക്കിയ ലിസ്റ്റിനോട് നന്ദിയുണ്ടെന്നും നിവിൻ തുറന്നുപറയുന്നു.

Advertisement