വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച് വലിയ റിലീസായി തിയറ്ററുകളില്‍ എത്തിച്ച് നേട്ടം കൊയ്ത കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന അടുത്ത ചിത്രം പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാര്‍സിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
ഒരു സര്‍വൈവര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം കേരളത്തില്‍ മുമ്ബ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തയാറാക്കുന്നത്. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവിതങ്ങളില്‍ നിന്ന് സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. മല്‍സ്യത്തൊഴിലാളികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ തിരക്കഥ ആയിരിക്കും ഇത്. നേരത്തേ ഉണ്ണി ആറിനെ ചിത്രത്തിനായി സമീപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും റോഷന്‍ തന്നെ സ്‌ക്രീന്‍ പ്ലേ ഏറ്റെടുക്കുകയായിരുന്നു. സംഭാഷണം എഴുതുന്നത് മറ്റൊരാളായിരിന്നു.
ആഴക്കടലിലായിരിക്കും ചിത്രത്തിന്റെ ഏറെ രംഗങ്ങള്‍ ചിത്രീകരിക്കുക. ഇതിനായി ഒരു ഇന്റര്‍നാഷണല്‍ ക്രൂവിനെ നിയോഗിക്കും.കടല്‍ പശ്ചാത്തലമാക്കി തയാറാക്കുന്ന ചിത്രത്തില്‍ വിദേശത്തു നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരും പങ്കാളികളാകും.
ഒന്നര വര്‍ഷം മുമ്ബു തന്ന റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ചിത്രത്തെക്കുറിച്ചുള്ള ആലോചനകളും ഗവേഷണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി വന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ ചിത്രത്തിനായി ഇരുവരും സമീപിക്കുന്നുണ്ട്.