ചിത്രത്തിനെതിരെ നടക്കുന്നത് മനഃപൂര്‍വ്വമുള്ള ഡീഗ്രേഡിങ്, പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഷ്ടപ്പാടുകള്‍ മാനിക്കണം, തുറന്നടിച്ച് നിവിന്‍ പോളി

509

മലയാള സിനിമയിലെ യുവ താരം നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്.

Advertisements

ഒരു കോമഡി എന്റെര്‍ടെയ്‌നര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ നിന്നും വലിയ പ്രതികരണകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Also Read: അഭിനയം എനിക്കിഷ്ടമാണ്, പക്ഷേ ആ കാരണങ്ങള്‍ കൊണ്ട് വിട്ടുനില്‍ക്കേണ്ടി വന്നു, വിവാഹശേഷം ബ്രേക്കെടുത്തതിനെ കുറിച്ച് മനസ്സുതുറന്ന് ശ്രീലയ

ട്വിസ്റ്റും ആക്ഷനുമൊക്കെയുണ്ടെന്നും കണ്ടിരിക്കാവുന്ന മൂവിയാണെന്നുമാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയ്ക്കും ആര്‍ഡിഎക്‌സിനും ഒപ്പം ക്ലാഷ് റിലീസായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ.

ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. സിനിമയ്‌ക്കെതിരെയുള്ള മനഃപ്പൂര്‍വ്വമുള്ള ഡീഗ്രേഡിങ് ഒഴിവാക്കണമെന്നും എന്നാല്‍ സിനിമ നല്ലതാണെങ്കില്‍ ഡീഗ്രേഡിങ് ഒന്നും പ്രശ്‌നമാവില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അവള്‍ നമ്മുടെ കൂടെ തന്നെയുണ്ട്, ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും; സുബി സുരേഷിന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബാംഗങ്ങള്‍

എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് സിനിമകള്‍ ചെയ്യുന്നത്. ആ എഫേര്‍ട്ടിനെ മാനിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഡീഗ്രേഡിങ് ഒഴിവാക്കണമെന്നും എല്ലാ സിനിമകളും നന്നാവട്ടെയെന്നും നിവിന്‍ പറഞ്ഞു.

Advertisement