നിവിന്‍പോളിക്ക് അജു വര്‍ഗ്ഗീസിന്റെ വക എട്ടിന്റെ പണി

25

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് നിവിന്‍പോളിയും അജുവര്‍ഗ്ഗീസും. ചിരികൂട്ടുമായി ഇവര്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്.

Advertisements

2010ലെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ തുടങ്ങിയതാണ് ഇവരുടെ സിനിമാ സൗഹൃദം. എന്നാല്‍ തന്റെ സുഹൃത്തിന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് അജു.

ഇന്‍സ്റ്റാഗ്രാമില്‍ നിവിന്റെ ഒരു ചിത്രം കിടിലന്‍ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജു. ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഇടവേളകളിലെപ്പോഴോ ഫോണ്‍ നോക്കുന്ന നിവിന്റെ ഫോട്ടോ തപ്പിയെടുത്ത് ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അജുവിനെ ട്രോള്‍ ഗ്രൂപ്പിലെടുക്കാമെന്നതു തൊട്ട് കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കാത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുത്തതെന്നു വരെ ചിത്രത്തിനു താഴെ കമന്റുകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.

Advertisement