മലയാളത്തിന്റെ യുവനായകന്‍ നിവിന്‍ പോളി നായകനായി താരരാജാവ് മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നകായംകുളം കൊച്ചുണ്ണി കാതിരിപ്പുകള്‍ക്ക് വിരാമം ഇട്ട് ഒക്ടോബര്‍ 11 ലോകമെങ്ങും റിലീസ് ചെയ്യും.
മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നതാണ് ഈ ചിത്രത്തിലെ ഏറ്റവും ഹൈ ലൈറ്റ് ആയ കാര്യം. ചിത്രത്തിലെ മോഹന്‍ലാലിന്റെ കൂടെയുള്ള അഭിനയത്തെ കുറിച്ചു നിവിന്‍ പോളി മനസ്സ് തുറക്കുന്നു; ലാലേട്ടന്‍ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചു പറയാന്‍ വാക്കുകള്‍ ഇല്ല.
യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം ആണ് ഇത്തിക്കര പക്കിയുടെത്. അതുകൊണ്ട് തന്നെ അത്രെയും വലിയ ഒരു നടന്‍ തന്നെ ചെയ്യണം എന്നായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം. ഒത്തിരി ആളുകളുടെ പേരുകള്‍ കേട്ടിരുന്നു എങ്കിലും ഒടുവില്‍ ഒരു വിസ്മയം പോലെ ലാലേട്ടനില്‍ അത് എത്തി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രോസിന് ആണ്.
അദ്ദേഹത്തില്‍ ഉള്ള വിശ്വാസത്തില്‍ ആണ് ലാലേട്ടന്‍ ഈ ചിത്രത്തിലേക്ക് എത്തുന്നത്. ലാലേട്ടന്‍ സമ്മതിച്ചു എന്ന് കേട്ടപ്പോള്‍ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു. കുട്ടിക്കാലം മുതല്‍ സ്‌ക്രീനില്‍ കണ്ടിരുന്ന ആളെ അടുത്ത് നിന്ന് അഭിനയിക്കാന്‍ അവസരം ലഭിക്കാന്‍ പോകുന്നു. 12 ദിവസമായിരുന്നു ലാലേട്ടന് ഷൂട്ടിംഗ്.
എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത 12 ദിനങ്ങള്‍ തന്നെയായിരുന്നു അത്. സിനിമയോട് ഇത്രയേറെ സമര്‍പണമുള്ള ഒരു നടനെ ഞാന്‍ എന്റെ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിന് ഇടയില്‍ കണ്ടട്ടില്ല, അതിന് ഒരു ഉദാഹരണം പറയാം;
ഒരു ദിവസം ഉദ്ദേശിച്ചതും നേരത്തെ ഷൂട്ടിംഗ് തീര്‍ന്നു, വൈകിട്ട് നാല് നാലര മണി സമയം, സംവിധായകന്‍ റോഷന്‍ പായ്ക്കറ്റ് പറഞ്ഞെങ്കിലും ലാലേട്ടന് നിര്‍ത്തിപോകാന്‍ മനസ്സ് വരുന്നില്ല, ‘ ഏയ് എന്താ മോനെ.. നല്ല ലൈറ്റ് അല്ലെ… കുറച്ചു കൂടി എടുക്കാം” എന്നായി ലാലേട്ടന്‍. അങ്ങനെ ഒരു മണിക്കൂര്‍ കൂടി ഷൂട്ട് ചെയ്തു. ഒരു പാട്ട് സീനിലെ ഹൈലൈറ്റ് ആണ് ആ സീനുകള്‍.
എന്നെ പോലെ പുതു തലമുറയിലെ ഒരു നടന്‍ നായകനാകുന്ന സിനിമ നന്നാക്കാന്‍ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നോര്‍ക്കണം. ഗോകുലം ഗോപാലന്‍, കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. 45 കോടിയോളം രൂപ ബഡ്ജറ്റില്‍ ഇറങ്ങുന്ന ചിത്രം, ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയില്‍ ആണ് ഒരുങ്ങുന്നത്. ലോക എമ്പാടും ആദ്യ ദിനം 1500 ഓളം ഷോ ഉണ്ടാകും ചിത്രത്തിന്.