കട്ടക്കലിപ്പില്‍ നിവിന്‍ പോളി: മിഖായേലിന്റെ പുതിയ ഐറ്റം പുറത്തുവിട്ടു

8

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി ചിത്രം മിഖായേലിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കട്ടക്കലിപ്പിലാണ് പോസ്റ്ററില്‍ നിവിന്‍. അതേസമയം, മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലനായി വേഷമിടുന്നത് ഉണ്ണി മുകുന്ദനാണ്.

Advertisements

മാര്‍ക്കോ ജൂനിയര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.. മിഖായേലിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.

84 ദിവസം കൊണ്ടാണ് ചിത്രീകരണം. നിവിന്‍ പോളിയുടെ മാസ് അവതാരമാകും മിഖായേലിലൂടെ അവതരിപ്പിക്കുന്നത്.

നേരത്തെ താരത്തിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസറും മറ്റും നല്‍കുന്നത്.

ഹനീഫ് അദനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്.

Advertisement