താഹ സംവിധാനം ചെയ്ത് ദീലീപ് നായകനായി എത്തിയ സൂപ്പർ ചിരിപ്പടം ഈ പറക്കു തളികയിലെ നായികയായി മലയാള സിനിമയിലേക്ക് എത്തി താര സുന്ദരിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു. നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളിൽ നിറഞ്ഞ് നിൽക്കുന്നവയാണ്.
എന്നാൽ വിവാഹം ശേഷം സിനിമയിൽ നിന്ന് നിത്യാ ദാസ് മാറി നിൽക്കുക ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു.
പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ൽ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്.
ഇപ്പോഴിതാ അഭിമുഖങ്ങൾ നൽകുന്നത് തന്റെ കുടുംബത്തിന് പേടിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിത്യ ദാസ്. അഭിമുഖങ്ങൾ നൽകുമ്പോൾ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതാണ് വീട്ടുകാർക്ക് പേ ടിയെന്നാണ് താരം പറയുന്നത്. അതുകൊണ്ട് ചിന്തിച്ച് വേണം കാര്യങ്ങൾ പറയാനെന്ന് അവർ ഉപദേശിക്കാറുണ്ടെന്നുമാണ് നിത്യ പറയുന്നത്.
ഇങ്ങനെ പലതും തുറന്ന് പറഞ്ഞതിന് വീട്ടിൽ നിന്നൊക്കെ നല്ല ചീത്ത കേട്ടിട്ടുണ്ടെന്ന് നിത്യ ദാസ് പറയുന്നു. എന്റെ ഭർത്താവിനെ കുറിച്ച് ഞാൻ ഭയങ്കര മോശമായിട്ടാണ് പറയുന്നത് എന്നാണ് പലരും കരുതുന്നത്. പക്ഷെ ഒരിക്കലും അങ്ങനെയല്ല. താൻ പറയുന്നതെല്ലാം സത്യമാണ്. താൻ പറയുന്നതൊക്കെ നല്ല കാര്യങ്ങളാണ് പക്ഷെ ആൾക്കാർ എടുക്കുന്ന രീതി വ്യത്യാസമുണ്ടെന്നും നിത്യ ദാസ് വെളിപ്പെടുത്തി.
സിനിമാ ലോകത്ത് മുൻപുണ്ടായിരുന്ന രീതികൾ മാറിയെന്നും താരം പറയുന്നുണ്ട്. പണ്ടൊക്കെ സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ വീട്ടിൽപോയി കിടന്നുറങ്ങിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അത് നടക്കില്ല. സിനിമയ്ക്ക് പ്രൊമോഷൻ നൽകുക എന്നത് അത്യാവശ്യ ഘടകമാണെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.
പൊതുവെ തനിക്ക് അഭിമുഖങ്ങൾ കൊടുക്കാൻ താൽപര്യമില്ല. എല്ലാം തുറന്ന് പറയും. അതുകാരണം എന്റെ വീട്ടുകാർക്കൊക്കെ ഞാൻ പങ്കെടുക്കുന്ന അഭിമുഖങ്ങൾ കാണാൻ ഭയങ്കര പേടിയാണ്. ആലോചിച്ചും ചിന്തിച്ചുമൊക്കെ കാര്യങ്ങൾ പറയണമെന്നവർ പറയും.