തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുള്ള നടന് ദുല്‍ഖര്‍ സല്‍മാനും നടി നിത്യ മേനോനും ഒന്നിച്ച തമിഴ് ചിത്രമായിരുന്നു ഓകെ കണ്മണി. മണിരത്നം സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെ ആദ്യത്തെ തമിഴ് പ്യൂര്‍ ചിത്രം കൂടിയായിരുന്നു.
സൗത്ത് ഇന്ത്യയില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം, സിനിമ പുറത്തുവന്നതിന് പിന്നാലെ ദുല്‍ഖര്‍ നിത്യ കെമിസ്ട്രി ആരാധകര്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. തങ്ങള്‍ക്കിടയില്‍ ഇത്രയും കെമിസ്ട്രി വര്‍ക്കൗട്ട് ആകുമെന്ന് കരുതിയില്ലെന്നും സിനിമ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു.
ദുബായിയില്‍ വെച്ച് ഓകെ കണ്മണിയുടെ പ്രീമിയര്‍ കണ്ടപ്പോള്‍ നമ്മള് രണ്ടുപേരും കിടിലന്‍ കെമിസ്ട്രിയാണെന്ന് പറഞ്ഞിരുന്നുവെന്നും ദുല്‍ഖറും അത് സമ്മതിച്ചിരുന്നുവെന്നും നിത്യ പറഞ്ഞിരുന്നു. ദുല്‍ഖറുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്കെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ടപ്പോള്‍ താന്‍ മാത്രമല്ല, ദുല്‍ഖറും ഞെട്ടിയിരുന്നു. എങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഇത്രത്തോളം കെമിസ്്ട്രി വന്നുവെന്ന് പരസ്പരം ചോദിച്ചിരുന്നുവെന്നും ശരിക്കും അതൊരു അത്ഭുതമായി തന്നെയാണ് തോന്നിയിരുന്നതെന്നും നിത്യ പറയുന്നു.
തികച്ചും വ്യത്യസ്തമായ കഥ പറയുന്ന ചിത്രം ഓകെ കണ്മണി ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു. ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറുമാണ് നിത്യയ്ക്കും ദുല്‍ഖറിനും പകരം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.