നമുക്കൊരു സംസ്‌കാരം എന്ന കാര്യം ഉണ്ടെന്ന് സ്ത്രീകള്‍ ഓര്‍ക്കണം, ജയ് ശ്രീം വിളിച്ച് നിലപാട് വ്യക്തമാക്കി നിത്യ മേനോനും

153

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുചെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോന്‍. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോന്‍.

Advertisements

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിരുന്നു

Also Read:ജിപിയുടെയും ഗോപികയുടെയും അയനിയൂണ് ചടങ്ങ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, വൈറല്‍

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്.

അടുത്തിടെ നടന്ന അയോധ്യ രാമപ്രതിഷ്ഠയില്‍ നടി തന്റെ നിലപാട് തുറന്നുപറഞ്ഞിരുന്നു. നടി രേവതി പങ്കുവെച്ച പോസ്റ്റിന് കമന്റ് ചെയ്തുകൊണ്ടായിരുന്നു നിത്യ തന്റെ നിലപാട് വ്യക്തമാക്കിയത്. ജയ്ശ്രീറാം വിളിച്ചായിരുന്നു രേവതിയുടെ പോസ്റ്റ്.

Also Read:ഇത് കുറച്ച് കൂടി പോയി; നടി സ്വാസികയുടെ ആദ്യരാത്രി കുളമാക്കി കസിന്‍സ്

സുന്ദരനായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോള്‍ തന്റെയുള്ളില്‍ എന്തോ ഇളകി മറിഞ്ഞുവെന്നും ഹിന്ദുവായി ജനിച്ചവര്‍ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനൊപ്പം മറ്റുവിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞിരുന്നു.


സത്യമായ വാക്കുകള്‍ എന്നായിരുന്നു നിത്യ മേനോന്‍ രേവതിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഇപ്പോള്‍ നമുക്കൊരു സംസ്‌കാരമുണ്ടെന്ന് പറയുകയാണ് നിത്യ മേനോന്‍. സ്ത്രീകള്‍ സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്നും നമ്മുടെ സംസ്‌കാരത്തെ കുറിച്ച് ഓര്‍ക്കണമെന്നും നിത്യ മേനോന്‍ പറയുന്നു.

Advertisement