ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്താല്‍ പൈസ കിട്ടുമെന്ന് നിത്യ ദാസ്; എനിക്ക് ഇന്നേവരെ അഞ്ച് പൈസ കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോന്‍; ഇനി പഠിക്കുമെന്ന് താരം

1268

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലയാലികളുടെ പ്രിയതാരം ശ്വേത മേനോന്‍. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ അജ്ഞത ഉണ്ടെന്നും തുറന്നുപറയുകയാണ് താരം. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നും വരുമാനം ലഭിക്കുമെന്ന നിത്യ ദാസിന്റെ വാക്കുകള്‍ കേട്ട് അതിനോട് പ്രതികരിക്കുകയാണ് ശ്വേത.

ഇരുവരും ഒന്നിച്ചെത്തുന്ന പള്ളിമണി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരങ്ങളുടെ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം വിശേഷങ്ങള്‍ നിത്യ ദാസ് പങ്കുവെച്ചക്കുകയായിരുന്നു.

Advertisements

തുടക്കത്തില്‍ താന്‍ ക്ലിക്ക് ആകും മുന്‍പ് വെറും 30 ഫോളോവേഴ്സായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴാണ് ഇന്‍സ്റ്റ പബ്ലിക്കാക്കിയത്. ഒരു റീലിട്ട്, അത് വണ്‍ മില്യണ്‍ അടിച്ചതോടെ കൊള്ളാമെന്ന് തോന്നി.

ALSO READ- അലന്‍സിയറെ കണ്ടിട്ട് തന്നെ ഭയമായി; ഉള്ളം കൈയ്യൊക്കെ വിയര്‍ത്ത് ഒരു പതിനഞ്ച് ടേക്ക് വരെ എടുത്തു ആ സീന്‍ ചെയ്യാന്‍: രാധിക

അങ്ങനെയാണ് റീല്‍സ് ഇടാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്നത് വെറുതേയല്ല. അതിലൂടെ പരസ്യം ചെയ്യുന്നുണ്ടെന്നും പൈസ ഉണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. താനിടയ്ക്ക് നെസ്ലേയുടെ പരസ്യം ചെയ്തു. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അവര്‍ നല്ല എമൗണ്ട് തരുംമെന്നും എളുപ്പമാണെന്നും നിത്യദാസ് പറയുന്നു.

എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ വലിയ വിവരമില്ലെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. റീല്‍സില്‍ നിന്നും വരുമാനം ലഭിക്കുമെന്ന് നിത്യ ദാസ് പറഞ്ഞതോടെ തനിക്ക് ഇന്നേ വരെ അഞ്ച് പൈസ കിട്ടിയിട്ടില്ലെന്നാണ് ശ്വേത പറയുന്നത്. ഇതാണ് സോഷ്യല്‍മീഡിയയുടെ മനം നിറയ്ക്കുന്നത്.

ALSO READ- ചേട്ടന്റെ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ മാല കൂടോത്രമാണെന്ന് കരുതി; മാല പല സ്ഥലങ്ങളിലായി ഉരുക്കി കളഞ്ഞു;ഒരുപാട് വിഷമിച്ചെന്ന് എംജി ശ്രീകുമാര്‍

അനില്‍ കുമ്പഴയാണ് സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന പള്ളിമണി സംവിധാനം ചെയ്യുന്നത്. കൈലാഷ് മേനോനും പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Advertisement