മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തത്.
ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.
പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.
ഇപ്പോഴിതാ താരം തിരിച്ചുവന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ടിവി സ്‌ക്രീനിലും സജീവമാണ് നിത്യ ദാസ്. താരത്തിന് പഴയ പോലെ തന്നെ ഇപ്പോഴും ആരാധകര്‍ നിരവധിയാണ്.
ഇതിനിടെ താരം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഉണ്ടാ അപകട വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ ഈ ആരാധികയുടെ മുടിയില്‍ തീപിടിക്കുകയായിരുന്നു. മുടി കത്തുന്നത് പെട്ടന്നു തന്നെ നിത്യ കണ്ടതോടെ ഒഴിവായത് വലിയ ദുരന്തമായിരുന്നു.
കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയപ്പോഴാണ് അപക ട മുണ്ടായത്. നടന്‍ മാമൂക്കോയയ്ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നതിന്‍രെ തിരക്കിലായിരുന്നു.
ഇത്തരത്തില്‍ ഒരു ആരാധിക ഫോട്ടോയ്ക്ക് പോസ് കൊടുത്തു നില്‍ക്കവെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ മുടിയില്‍ നന്നായി കത്തി തുടങ്ങിയപ്പോള്‍ നിത്യ ദാസ് കണ്ടു. നടി പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്.
അതേസമയം, അപ്പോള്‍ തന്നെ തീ അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. ”സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടെന്ന് താന്‍ പേടിച്ചു പോയി” എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.
തീ പിടിച്ചത് കണ്ട് നിത്യ തക്കസമയത്തു തന്നെ പ്രതികരിച്ചതു കാരണം ഒഴിവായത് വലിയ ദുരന്തം തന്നെയാണ്. ഈ അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നതും കാണാം. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ വിളിക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.