ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപ് മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് നിത്യാദാസ്. വിരലിലെണ്ണാവുന്ന സിനിമകളില് അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തു. പിന്നീട് കഴിഞ്ഞ വർഷമാണ് താരം തമിഴ് സീരിയലിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് താരം നായികയായി എത്തിയ പള്ളിമണി എന്ന ഹൊറർ സിനിമ തിയ്യറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടയിൽ താരം നല്കിയ അഭിമുഖമാണ് വൈറലാകുന്നത്.
15 വർഷത്തിന് ശേഷമാണ് നിത്യ സിനിമയിൽ വീണ്ടും അഭിനയിക്കുന്നത്.
പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജങ്വാളിനെയണ് നിത്യ വിവാഹം ചെയ്തത്. ഇന്ത്യൻ എയർലൈൻസിന്റെ ഫ്ളൈറ്റ് ക്രൂ മെമ്പർ ആയിരുന്നു അരവിന്ദ്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം പിന്നീട് വിവാഹവും നടന്നു. രണ്ടു മക്കളാണ് നിത്യക്ക് ഉള്ളത്.
നിത്യയുടെ പ്രണയ വിവാഹം ആയിരുന്നത് കൊണ്ട് തന്നെ വാലന്റൈൻസ് ഡേയെ കുറിച്ച് താരത്തോട് ചോദിച്ചിരുന്നു. എന്നാൽ ഞങ്ങൾ അത് ആഘോഷിക്കാറില്ല എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാനും അരവിന്ദും വാലന്റൈൻസ് ഡേ ആഘോഷിക്കാറില്ല. രണ്ട് കാരണമാണ് അതിനുള്ളത്. ഒന്ന്, എന്റെ ഭർത്താവ് അത്രമാത്രം റൊമാന്റിക് അല്ല. രണ്ടാമത്തെ കാര്യം വാലന്റൈനിന്റെ കഥ ഞാൻ മനസ്സിലാക്കിയയിടത്തോളം അതൊരു അവിഹിത ബന്ധത്തിന്റെ കഥയാണ്. അത് അറിഞ്ഞാൽ പിന്നെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പറ്റില്ല. എന്ന് കരുതി ഞാൻ പ്രണയത്തിനോ പ്രണയ ദിനത്തിനോ എതിരല്ല.
അതേസമയം മകൾക്ക് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എന്റെ അറിവിൽ ഇതുവരെ അങ്ങനെ ഒന്നുമില്ല എന്നാണ് താരം പറഞ്ഞത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും അവൾ എന്നോട് പറയാറുണ്ട്. സ്‌കൂളിലെ കാര്യങ്ങൾ എല്ലാം ഞാൻ ചോദിച്ച് അറിയാറുണ്ട്. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് താൻ നോക്കാറുണ്ടെന്നും നിത്യ പറഞ്ഞു. സ്വന്തമായി അക്കൗണ്ട് ഹാന്റിൽ ചെയ്യാനുള്ള അവസരം അവൾക്ക് ഞങ്ങൾ കൊടുത്തിട്ടില്ല. ഞാൻ മാത്രമല്ല, ഹസ്ബന്റും അവളുടെ ഇൻസ്റ്റഗ്രാം ചെക്ക് ചെയ്യാറുണ്ട്.
എന്റെ മകൾ അത്ര വലിയ സാധുവാണ് എന്നൊന്നും ഞാൻ പറയില്ല. പക്ഷെ അമ്മയായ എന്നെ പറ്റിക്കണം എന്ന് ഉണ്ടെങ്കിൽ അവൾ അത്രയും ബ്രില്യന്റ് ആയിരിക്കണം. ഈ പ്രായത്തിൽ എന്തൊക്കെ നടക്കുമെന്നൊക്കെ എനിക്ക് അത്യാവശ്യം അറിയാവുന്നത് കൊണ്ടും, ഈ പ്രായത്തിൽ ഇതെല്ലാം കഴിഞ്ഞ് വന്ന ആളാണെന്ന നിലയിലും, കുറച്ചധികം തരികിടക്കളി എനിക്കുള്ളത് കൊണ്ടും എന്നെ പറ്റിക്കാൻ അവൾക്ക് പ്രയാസമായിരിക്കും എന്ന് തോന്നുന്നു. ഇനി അതിലും ബുദ്ധി അവൾക്ക് ഉണ്ടെങ്കിൽ പിടിക്കാൻ പറ്റില്ല. ഇപ്പോൾ ഒരു പാവം കൊച്ചാണെന്നുമാണ് നിത്യ മകളെ കുറിച്ച് പറഞ്ഞത്.