ആ സീന്‍ സിനിമയില്‍ ഇല്ലായിരുന്നു, എന്നിട്ടും ചെയ്യിപ്പിച്ചു, മാഫിയ ശശിയില്‍ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി നിത്യ ദാസ്

470

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു. 2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്.

Also Read: മകളെ കുറിച്ച് പറഞ്ഞ വീഡിയോയിലൂടെ കിട്ടിയത് എട്ടിന്റെ പണി, ബഷീര്‍ ബഷിയെ തേടിയെത്തിയത് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍

രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നിത്യ പിന്നീട് തമിഴ് സീരിയല്‍ കൂടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് നിത്യ.

ഇപ്പോഴിതാ നിത്യ സിനിമ ഷൂട്ടിനിടെ പങ്കുവെച്ച രസകരമായ അനുഭവങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ സിനിമയായ പറക്കും തളിക ചെയ്യുമ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശി തന്നെ പറ്റിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്തുവെന്നും ഇതൊക്കെ റാഗിങ് ആയിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും നിത്യ പറയുന്നു.

Also Read: അന്ന് സിനിമക്ക് വേണ്ടി പാടിയതല്ലാതെ ചിത്ര പിന്നെ ആ പാട്ട് എവിടെയും പാടിയിട്ടില്ല. സ്ഫടികത്തിലെ പാട്ടോർമ്മകൾ പങ്ക് വെച്ച് സംവിധായകൻ ഭദ്രൻ.

സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു ഫൈറ്റ് സീന്‍ ആയിരുന്നു ഷൂട്ട് ചെയ്യുന്നത്. തനിക്ക് ആ സീനില്‍ വെറുതേ ഒന്നു പാസ് ചെയ്താല്‍ മാത്രം മതിയായിരുന്നു. അതിനിടെ ഉറക്കം വന്നപ്പോള്‍ താന്‍ അവിടെ ഒരു സ്ഥലത്ത് ഇരുന്ന് ചെറുതായി മയങ്ങിയെന്നും പക്ഷേ ഇടക്കിടെ ഫൈറ്റ് മാസ്റ്ററോട് തന്റെ സീന്‍ ആയോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും നിത്യ പറഞ്ഞു.

അപ്പോള്‍ തനിക്ക് ഒരു സീന്‍ ഉണ്ടെന്നായിരുന്നു മാഫിയ ശശി പറഞ്ഞത്. ഒരു സ്ഥലം കാണിച്ച് തന്നിട്ട് അതിന് മുകളില്‍ നിന്നും ചാടണമെന്നും പോയി പ്രാക്ടീസ് ചെയ്‌തോളു എന്നും പറഞ്ഞു. താന്‍ വേഗം പോയി അതിന് മുകളില്‍ കയറി താഴേക്ക് ചാടി പ്രാക്ടീസ് തുടങ്ങി.

കുറേ തവണ ചെയ്തു. സത്യം പറഞ്ഞാല്‍ സിനിമയില്‍ അങ്ങനെയൊരു സീന്‍ ഇല്ലായിരുന്നുവെന്നും തന്റെ ഉറക്കം പോയി ഫ്രഷാവാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും തനിക്ക് ഇത്തരത്തിലുള്ള ഒത്തിരി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

Advertisement