ദിലീപേട്ടന്‍ പേടിപ്പിച്ചതോടെ വെള്ളത്തില്‍ ഇറങ്ങാന്‍ ഭയന്നു, അവസാനം അസോസിയേറ്റ് വന്ന് വഴക്ക് പറഞ്ഞു, ഈ പറക്കും തളികയിലെ അനുഭവം തുറന്നുപറഞ്ഞ് നിത്യ ദാസ്

421

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.

Also Read: ചെറിയ വേഷമായിട്ട് പോലും ചോദിച്ച് വാങ്ങിയത് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട്, മമ്മൂക്ക ചക്കരയാണ്, ഐശ്വര്യ ലക്ഷ്മി പറയുന്നു

2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുടെയും വിശേഷങ്ങള്‍ എപ്പോഴും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴതാ പറക്കും തളികയില്‍ അഭിനയിച്ചപ്പോഴുള്ള്‌ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ ദാസ്. ചിത്രത്തില്‍ പുഴയിലേക്ക് ചാടി പിന്നെ മുങ്ങിപ്പൊങ്ങി വരുന്ന ഒരു സീനുണ്ട്, അത് ഒത്തിരി തവണ എടുക്കേണ്ടി വന്നുവെന്നും അസോസിയേറ്റ് തന്നെ ചീത്ത പറഞ്ഞിരുന്നുവെന്നും നിത്യ ദാസ് പറയുന്നു.

Also Read; വാശിപ്പുറത്ത് എടുത്ത തീരുമാനം, വിവാഹമോചനത്തില്‍ പശ്ചാത്താപം തോന്നി, തുറന്നുപറഞ്ഞ് ആര്യ

ശരിക്കും വെള്ളത്തില്‍ മുങ്ങാന്‍ അറിയില്ലായിരുന്നു. ആദ്യമായിട്ടായിരുന്നു പുഴയില്‍ ഇറങ്ങുന്നതെന്നും ദിലീപേട്ടന് പറഞ്ഞത് പേടിക്കാനൊന്നുമില്ല പുഴയില്‍ രണ്ട് മുതലകള്‍ മാത്രമേ ഉള്ളൂവെന്നാണെന്നും അത് ഓര്‍്തതായിരുന്നു പിന്നീട് താന്‍ പേടിച്ചതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

പേടി കാരണം ആ സീന്‍ അഭിനയിച്ചിട്ട് ശരിയാവുന്നില്ലായിരുന്നു, ഒത്തിരി ടേക്ക് എടുത്തു. ഉച്ചയ്ക്ക് തുടങ്ങിയ ഷൂട്ട് വൈകുന്നേരം വരെ തുടര്‍ന്നുവെന്നും ഇനി മുങ്ങിയില്ലെങ്കില്‍ പിടിച്ച് മുക്കുമെന്നും അവസാനം അവരെല്ലാം പറഞ്ഞുവെന്നും നിത്യ ദാസ് പറയുന്നു.

Advertisement