അന്നും ഇന്നും ഞാനൊരു പൊട്ടനായിരുന്നു, സിനിമയില്‍ നിന്നും പിറകോട്ട് പോയതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് നിശാന്ത് സാഗര്‍

550

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. നായകനായും, വില്ലനായും സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. കോഴിക്കോട് സ്വദേശിയായ നിഷാന്ത് സാഗര്‍ 1997 ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ഏഴുനിലാപ്പന്തല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയത്.

Advertisements

എങ്കിലും ദേവദാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നിഷാന്ത് സാഗറിനെ മലയാളികള്‍ക്ക് പരിചിതനാക്കിയത്. ഒരു വലിയ ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിഷാന്ത് സാഗര്‍ ഇപ്പോള്‍.

Also Read: ഗണേഷ് കുമാറിന് സ്വത്തുക്കളോട് ആര്‍ത്തി, ആദ്യം വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനിറങ്ങാന്‍, ഗുരുതര ആരോപണങ്ങളുമായി സഹോദരി

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിശാന്ത് സാഗര്‍. താന്‍ അല്‍പ്പം ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ആളാണെന്നും ആളുകള്‍ തന്നെ തിരിച്ചറിയാനൊക്കെ തുടങ്ങിയപ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാതായി മാറിയെന്നും നിശാന്ത് സാഗര്‍ പറയുന്നു.

താന്‍ പോകുന്ന സ്ഥലങ്ങളില്‍ ആളുകള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നും പിന്നോട്ട് മാറി നിന്നുവെന്നും ആ പിറകോട്ട് മാറി നില്‍ക്കലാണ് സിനിമാ ഇന്‍ഡസ്ട്രിയിലും സംഭവിച്ചതെന്നും നിശാന്ത് സാഗര്‍ പറയുന്നു.

Also Read: ജോസഫ് അല്ല, ആദ്യ ചിത്രം ശിവകാര്‍ത്തികേയനൊപ്പം, പ്രേക്ഷകരുടെ തെറ്റിദ്ധാരണ തീര്‍ത്ത് ആത്മീയ രാജന്‍, ഇടവേളയെടുക്കുന്നത് സിനിമയില്‍ അവസരം ഇല്ലാതാക്കുമെന്നും താരം

സല്‍മാന്‍ ഖാനെ കമ്ട് ഇന്‍സ്പയേര്‍ഡ് ആയി ഒരു നടനാവണമെന്ന് താന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു. ആളുകള്‍ തന്നെ തിരിച്ചറിയുന്നതൊക്കെ തനിക്ക് പുതിയ അറിവായിരുന്നു. തന്റെ ചിന്തകള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂവെന്നും ശരിക്കും താനൊരു പൊട്ടനായിരുന്നുവെന്നും ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ലെന്നും നിശാന്ത് സാഗര്‍ പറയുന്നു.

Advertisement