ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.
ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. നീലുവിന് ആരാധകര്‍ ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഉപ്പും മുളകും സീരിയലിലൂടെയാണ് നിഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്. ഉപ്പും മുളകും ഷോയില്‍ കുറച്ചുകാലമായി പ്രേക്ഷകരറിയാത്ത പല പ്രശ്നങ്ങളും പുകയുന്നുണ്ട്. എന്നാല്‍ പിന്നണിയിലുള്ള ആരും ഒന്നും വെട്ടിത്തുറന്ന് പറയുന്നില്ല.ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് നിഷ.
കുറച്ചുനാള്‍ മുന്‍പ് മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ഋഷി കുമാറിനെ പരമ്പരയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് മുടിയന്‍ തുറന്നുപറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, ഇപ്പോള്‍ ഉപ്പും മുളകും കഥ ആക്ഷേപഹാസ്യം എന്ന രീതിയിലല്ല, സീരിയല്‍ പോലെയാണ് പോകുന്നത് എന്ന അഭിപ്രായം പ്രേക്ഷകര്‍ക്കുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കും മൈല്‍സ്റ്റോണിന്റെ അഭിമുഖത്തില്‍ നിഷ മറുപടി പറയുന്നുണ്ട്.
മുടിയന്‍ എവിടെ പോയി, എന്തു ചെയ്തു എന്ന ഡയലോഗുകള്‍ ഒന്നും പരമ്പരയില്‍ പറയുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് തരുന്ന ഡയലോഗ് മാത്രമേ പറയാന്‍ പറ്റൂ’ എന്നായിരുന്നു നിഷയുടെ മറുപടി.
ഇപ്പോള്‍ ഉപ്പു മുളകും പഴയതു പോലെയല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, ഞാനല്ല ഉപ്പും മുളകും സീരിയലിന്റെ കഥയും തിരക്കഥയും എഴുതുന്നത്. അതുകൊണ്ട് എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല എന്നും താരം പറഞ്ഞു.
ALSO READ- സുരേഷ് ഗോപിക്ക് ഒപ്പം വേദി പങ്കിടാന്‍ വിലക്ക്; എന്നിട്ടും പ്രൊഫ. എംകെ സാനുവിന്റെ ഏറ്റവും വലിയ അഭിലാഷം സാധ്യമാക്കാന്‍ സുരേഷ് ഗോപി; വാക്ക് നല്‍കി താരം
ഷോയില്‍ ലച്ചുവിന്റെ ഭര്‍ത്താവായി എത്തിയ ഡെയിന്‍ ഡേവിഡിന്റെ കഥാപാത്രം ഉടന്‍ വരും എന്നും അതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ് എന്നും നിഷ സാരംഗ് പറയുന്നുണ്ട്. ഉപ്പും മുളകും പരമ്പരയില്‍ ഞങ്ങള്‍ എല്ലാവരും കുടുംബം പോലെയാണ് എന്നും, തന്റെ മക്കളെ പോലെ തന്നെയാണ് അവരെ എല്ലാവരെയും കാണുന്നത് എന്നും നിഷ വെളിപ്പെടുത്തി.
ഉപ്പും മുളകിലെ മക്കളെയും വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നത് പോലെ പറയാറില്ല. അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോയെന്ന് നീലു പറയുന്നു.
പിന്നെ വളരുമ്പോള്‍ സ്വന്തം മക്കള്‍ക്കായാലും ചില മാറ്റങ്ങളുണ്ടാവും. ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകും പരമ്പരയിലെ മക്കളും. അവര്‍ക്കാര്‍ക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ലെന്നും നിഷ സാരംഗ് വ്യക്തമാക്കി.