ജെറ്റ് എയർവേയ്‌സിലെ ജോലി, 21ാംവയസിൽ പ്രണയിച്ച് വിവാഹം; ഇന്ന് സിംഗിൾ മദർ; ഒറ്റയ്ക്ക് പോരാടുന്ന റാണിയമ്മ തന്നെയല്ലേ നിഷ മാത്യു എന്ന് പ്രേക്ഷകർ

209

അൻഷിത അൻജിയും നിഷമാത്യുവും പ്രധാന വേഷത്തിലെത്തുന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ആരംഭിച്ചപ്പോൾ പൂർണ്ണമായി പുതുമുഖങ്ങളെ അണിനിരത്തിയാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്തത്. അധികം വൈകാതെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം ഈ സീരിയലിന് നേടിയെടുക്കാനായി.

ഈ പരമ്പരയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കഥാപാത്രം കൂടിയാണ് നിഷ മാത്യുവിന്റേത്. റാണിയമ്മ എന്ന ഈ കഥാപാത്രമാണ് പരമ്പരയെ മുന്നോട്ട് കൊണ്ടുപോകുന്നത്. സൂര്യ എന്ന മകൾ കൺമുന്നിലുണ്ടായിട്ടും തിരിച്ചറിയാതെ പോയ അമ്മയുടെ കഥയാണ് കൂടെവിടെ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ പരമ്പര സന്തോഷകരമായി അവസാനിക്കാൻ പോവുകയാണ്.

Advertisements

കൂടെവിടെ തീരുന്നതിന് മുൻപ് തന്നെ ഏഷ്യാനെറ്റിലെ മറ്റൊരു പരമ്പരയിൽ പ്രധാനകഥാപാത്രമായി എത്തുകയാണ് നിഷ മാത്യു. പുതിയ പരമ്പരയും വിജയമാകുന്നതിനിടെ നിഷ മാത്യു തൻരെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ- ഇൻകം ടാക്‌സ് റെയ്ഡ് കഴിഞ്ഞാണ് ഞാൻ ആ സത്യം അറിഞ്ഞത്; ഇത് കണ്ടാൽ നിങ്ങൾക്കും ഇക്കാര്യം പിടികിട്ടും: പേളി മാണി

നെഗറ്റീവ് കഥാപാത്രമായി തുടങ്ങി എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാരാൻ റാണിയമ്മയ്ക്ക് സാധിച്ചു. തനിക്ക് അഭിനയ ജീവിതത്തിലെ ആരും മോഹിപ്പിക്കുന്ന തരത്തിലുള്ള അവസരം നേടിയതിന്റെ സന്തോഷമാണ് നിഷ ഇപ്പോൾ പങ്കിടുന്നത്.

നിഷ മാത്യു ജെറ്റ് എയർവെയ്‌സിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. 1994 ജെറ്റ് എയർവേസിൽ ജോലി ചെയ്തത് ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തുടക്കമെന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ആ ഓർമ്മകളെല്ലാം ഇന്നും അതേപോലെ മനസ്സിൽ ഉണ്ടെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഏത് പ്രൊഫഷൻ ആണെങ്കിലും അന്നത്തെ അതേ ആവേശത്തോടെ എനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്. ജൂലൈ 1 എന്നും ഓർത്തിരിക്കുന്ന ദിവസമാണെന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എന്നെ ശക്തിയാക്കിയ എല്ലാവർക്കും നന്ദിയുണ്ടെന്നും താരം പറയുന്നു. കൂടാതെ തന്റെ കരിയറിലെ ഏറ്റവും പുതിയ തുടക്കംമായാണ് ഏഷ്യാനെറ്റിലെ ഗൗരീശങ്കരത്തെ താരം വിശേഷിപ്പിക്കുന്നത്.

ALSO READ- വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം ബിനുവിന്റെ മകളാണെന്ന് പറയുന്നതാണ്; തുണി തയ്ച്ചാണ് അമ്മ വളർത്തിയത്: കുറിപ്പുമായി അർഥന ബിനു

ആഗ്രഹിച്ചത് യാഥാർത്ഥ്യമാകുന്നത് പോലെയാണ് ഏഷ്യാനെറ്റിലെ കൂടെവിടെയിൽ അവസരം ലഭിച്ചത്. ഒരേസമയം ഒരേ ചാനലിലെ തന്നെ രണ്ട് സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

ഇപ്പോൾ ഗൗരീശങ്കരത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് നിഷ മാത്യു അവതരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി തന്റെ ഡ്രീം കരിയർ ആണ് മുന്നോട്ട് നയിക്കുന്നതെന്നാണ് നിഷ പറയുന്നത്.

പോസിറ്റീവ് എനർജി തന്ന് തന്നെ മുന്നോട്ട് നയിക്കുന്ന എല്ലാവർക്കും നന്ദിയെന്നും നന്ദിനിയുടെയും റാണിയമ്മയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് നിഷ സോഷ്യൽമീഡിയയിൽ കുറിച്ചു.

മുൻപും തന്റെ വ്യക്തിജീവിതത്തെ പറ്റി നിഷ തുറന്നു പറഞ്ഞിട്ടുണ്ട്. കോളേജ് കാലത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹിതയായെങ്കിലും പിന്നീടിപ്പോൾ താൻ സിംഗിൾ മദർ ആണെന്നാണ് നിഷ വ്യക്തമാക്കുന്നത്. ഈ തരത്തിലാണ് കൂടെവിടെയിൽ റാണിയമ്മയുടെ ജീവിതത്തിലും സംഭവിച്ചത്.

Advertisement