ആ സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ 500 സാരി വാങ്ങി, ഇതൊന്നും ആര്‍ക്കും കൊടുക്കില്ല; നടി നിഷ മാത്യു പറയുന്നു

1184

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു കൂടെവിടെ. ഇതിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. സൂര്യ ഋഷി ജോഡികൾക്ക് ആരാധകർ ഏറെയായിരുന്നു. വില്ലത്തിയായി എത്തിയ നിഷ മാത്യുവും ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഇതിലെ താരത്തിന്റെ റാണിയമ്മ എന്ന കഥാപാത്രം മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തു.

Advertisements

ഇപ്പോഴിതാ റാണി അമ്മയെക്കുറിച്ചും നിഷ എന്ന വ്യക്തിയെക്കുറിച്ചും ആണ് നടി പറയുന്നത്. റാണി അമ്മയ്ക്ക് വേണ്ടി തന്റേതായ ഒരു എഫേർട്ട് എടുത്തിട്ടുണ്ടെന്ന് പറയുകയാണ് നിഷ ഇപ്പോൾ.

അതിൽ റാണി എന്ന കഥാപാത്രം പറഞ്ഞ വേഷങ്ങൾ മാത്രമാണ് താൻ അണിഞ്ഞത്, ഏകദേശം അഞ്ഞൂറോളം വസ്ത്രങ്ങൾ ആണ് റാണി അമ്മയ്ക്കായി താൻ വാങ്ങിയതെന്ന് നടി പറയുന്നു. ആർട്ടിസ്റ്റുകൾ ഇടുന്ന വേഷങ്ങൾ അവർ തനിയെ വാങ്ങുന്നതെന്നും താരം പറയുന്നു.

വാങ്ങിച്ച വസ്ത്രങ്ങൾ കുറച്ചൊക്കെ ഞാൻ ആളുകൾക്ക് കൊടുക്കാറുണ്ട്. എന്നാൽ സാരികൾ ഞാൻ ആർക്കും കൊടുക്കില്ലെന്ന് നിഷ പറയുന്നു.

എന്റെ മമ്മിയുടെ കുറെ സാരികൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ ഭാര്യ സരിത എന്റെ അടുത്ത സുഹൃത്താണ്, സരിതയുടെ സാരിയും അവൾ എനിക്കായി തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സാരികൾ ഞാൻ ആരുമായും ഷെയർ ചെയ്യില്ല നിഷ പറഞ്ഞു.

also read
അന്ന് അടുത്തിരുന്ന് ഫോട്ടോ എടുത്തു, ഞാനറിഞ്ഞില്ല രണ്ടുപേരും ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയാണെന്ന്, ഗോപിക ജിപി പ്രണയത്തെ കുറിച്ച് ശരത് പറയുന്നു

Advertisement