ഒരുപാട് തെറ്റുകൾ വരുത്തി; അതൊക്കെ ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി; ഞാനെന്ന് സ്ത്രീയിലേക്കുള്ള യാത്ര ഇങ്ങനെ; കൂടെവിടെ താരം നിഷ മാത്യു

1096

മിനിസ്‌ക്രീൻ പരമ്പരകൾക്കാണ് സിനിമകളേക്കാൾ കുടുംബപ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നത്. അതിനാൽ തന്നെ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ജനപ്രീതിയും കൂടുതലാണ്. സീരിയലിൽ നിന്നും പിന്മാറിയാലും പെട്ടന്നൊന്നും പ്രേക്ഷകരുടെ മനസിൽ നിന്നും താരങ്ങൾക്കുള്ള സ്ഥാനം പോവുകയുമില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ജനപ്രിയമായ നിരവധി സീരിയലുകളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയിട്ടുള്ള സീരിയലാണ് കൂടെവിടെ.

പരമ്പരയിലെ നായിക നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ് വില്ലത്തിയായ റാണിയമ്മയായി എത്തുന്നത് നിഷ മാത്യുവും. നായകനും നായികയ്ക്കും പുറമേ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ ഇഷ്ട താരങ്ങളായി മാറുന്ന കാഴ്ചയാണ് പുതിയ കാലത്ത് കാണാനാവുക. റാണിയമ്മയായി എത്തുന്ന നിഷ മാത്യുവിനും അതുകൊണ്ടുതന്നെ ആരാധകരുടെ ബാഹുല്യമുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ആരോധകരോടും മറ്റുള്ളവരോടെല്ലാം നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിഷ മാത്യൂ. ചെറിയ പ്രായത്തിലുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവെച്ച് കൊണ്ടാണ് തന്റെ യാത്രയെ കുറിച്ച് നടി പറയുന്നത്. മുൻപ് തന്റെ പക്വതയില്ലാത്ത പെരുമാറ്റം കാരണമുണ്ടായ തെറ്റുകളെ കുറിച്ച് പറഞ്ഞ നിഷ വീണ് പോയാലും എഴുന്നേൽക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്.

ALSO READ-സലിം ഘൗസിന് ഡേറ്റില്ലാത്തത് കൊണ്ട് മാത്രം കൈയ്യിൽ വന്ന ആകാശദൂതിലെ പാൽക്കാരൻ കേശവൻ; ഡ്രൈവിങ് അറിയാത്ത എൻഎഫ് വർഗീസ് 6 ദിവസം കൊണ്ട് ലോറി ഡ്രൈവറായ വില്ലനിലേക്ക്

നിഷ മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

‘അന്നത്തെ കുട്ടിയിൽ നിന്നും ഇന്നത്തെ സ്ത്രീയിലേക്കുള്ള യാത്രയാണിത്. ഞാൻ ഒരുപാട് തെറ്റുകൾ വരുത്തിയിട്ടുണ്ട്. അത് ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി. എനിക്ക് ചില സമയങ്ങളിൽ ഫോക്കസ് നഷ്ടപ്പെട്ടു, ഞാൻ എന്താണ് ചെയ്യുന്നതെന്നോ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നോ ഉള്ള ട്രാക്ക് നഷ്ടപ്പെട്ടു. പലരോടും ഞാൻ അഹങ്കാരിയായിട്ടും വികൃതിയായും അടിസ്ഥാനരഹിതവും വിഡ്ഢിയുമായി പെരുമാറി’.

‘ആളുകൾ അവരുടെ സ്വന്തം കാഴ്ചപ്പാടിൽ എന്നെ വിലയിരുത്തി കൊണ്ടിരുന്നു. കുട്ടിക്കാലത്തെ ഓരോ വീഴ്ചകളിൽ നിന്ന് പുറത്ത് വരാൻ എനിക്ക് മാസങ്ങളെടുത്തു. ഞാൻ വിഷാദത്തിലായിരുന്നു, പക്ഷേ അത് ആരോടെങ്കിലും തുറന്ന് പറയേണ്ട കാര്യമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. എന്റെതായ വഴികൾ തിരഞ്ഞെടുത്ത് ഒരു ഹോബിയിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടി കൊണ്ട് ഇരുന്നത് കൊണ്ട് ഒന്നിനും കൊള്ളത്തവളായി’.

‘ഞാൻ ചെയ്തതൊക്കെ ഒരു ചിരിയിലൊതുക്കി. ഒരു കടൽ പോലെ എല്ലാം എന്റെ ഉള്ളിൽ ഒതുങ്ങി തന്നെ ഇരുന്നു. എങ്കിലും ഞാൻ ഖേദിക്കുന്നില്ല. ഞാൻ സ്വയം എഴുന്നേൽക്കാൻ പഠിച്ചു. ഉള്ളിൽ നിന്നും സ്നേഹം കണ്ടെത്താനുള്ള കലയിൽ ഞാൻ പ്രാവീണ്യം നേടി. ഞാൻ സ്വപ്നം കാണുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞു. അതെന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടേ ഇരുന്നു. ലിംഗഭേദമില്ലാതെ നമ്മൾ ഒരോരുത്തരെയും ഞാൻ തിരിച്ചറിഞ്ഞു’

ALSO READ-മോഹൻലാൽ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്; ലാലേട്ടന്റെ കുട്ടിക്കാലവും ബ്ലെസ്ലിയിൽ കാണുന്നു; മോഹൻലാൽ ഇഷ്ടക്കൂടുതൽ കാണിക്കുന്നെന്ന് ആരാധകർ

വീണു പോയാലും എഴുന്നേൽക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണം, നമ്മുടെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടരുത്! ഈ യാത്രയിൽ എന്നെ വിട്ടു പിരിഞ്ഞവരും ഇപ്പോഴും എന്നോടൊപ്പമുള്ളവരുമായ നിങ്ങളോരോരുത്തർക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത് നന്ദിയോടെയുള്ള കുറിപ്പാണ്.. എന്നും നടി കുറിച്ചു..

അതേസമയം, താരം പങ്കുവെച്ച പഴയ ഫോട്ടോയിലും പുതിയ ഫോട്ടോയിലും സുന്ദരി തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം. അന്ന് ഉണ്ടായിരുന്ന ലുക്കിൽ നിന്നും ഇത്രയുമൊരു മേക്കോവർ പ്രതീക്ഷിച്ചില്ലെന്നും എന്തായാലും ഇപ്പോഴത്തെ നിഷയെ കാണാനാണ് കൂടുതൽ ഭംഗിയെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ആരാധകർ പറയുന്നത്.

Advertisement