സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും പേ ടിച്ചു; അവർ വഴിമുടക്കികൾ ആണെന്ന് പറയുന്നതിന്റെ കാരണമിത്; വെളിപ്പെടുത്തി നിരഞ്ജന അനൂപ്

746

വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.

ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പർ നടിമാരായ മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. അഭിനയമികവിൽ മറ്റ് മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ൽ കെയർ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം,ബി ടെക്, ചതുർമുഖം, കിങ് ഫിഷ് എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

Advertisements

ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നർത്തകിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ALSO READ- വില്ലൻ വേഷങ്ങൾ ചെയ്തവരാണ് മികച്ച കോമഡി വേഷങ്ങളും ചെയ്യുന്നത്; ലിഫ്റ്റിൽ കയറുമ്പോൾ സ്ത്രീകൾ തന്നെ കണ്ട് പേടിക്കുമായിരുന്നു: നടൻ അബു സലിം

ഇപ്പോഴിതാ അഭിനയ മോഹത്തെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ പ്രതികരിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് നിരഞ്ജന ഇപ്പോൾ. താൻ സിനിമയെ സീരിയസായെടുക്കുമോ എന്ന സംശയം അവർക്കുണ്ടായിരുന്നു. കാരണം താൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അന്ന് എന്നും നിരഞ്ജന പറയുന്നു.

കൂടാതെ, പഠിത്തം പൂർത്തിയാക്കിയിട്ട് സിനിമയിലേക്ക് പോയാൽ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. പിന്നീട് സിനിമയിൽ വന്ന ആദ്യ സമയത്തൊക്കെ പലകാര്യങ്ങളിലും അവർ ഇടപെട്ടിരുന്നെന്നും ഇന്ന് എല്ലാം മാറിയെന്നാണ് നിരഞ്ജന അനൂപ് വെളിപ്പെടുത്തുന്നത്.

ALSO READ- നാല് കോടിയുടെ ലക്ഷ്വറി വാഹനം റേഞ്ച് റോവർ ഗാരേജിലെത്തിച്ച് മോഹൻലാൽ; സുചിത്രയ്‌ക്കൊപ്പം കാർ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ വൈറൽ!

പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്താണ് അഭിനയിക്കണമെന്ന് വീട്ടിൽ പറയുന്നത്. ആ സമയത്ത് അത്യാവശ്യം കുഴപ്പമില്ലാതെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായിരുന്നു. അപ്പോൾ അച്ഛനും അമ്മക്കും ടെൻഷനായി. ഞാൻ എങ്ങാനും പഠിത്തത്തിൽ നിന്നും മാറി അഭിനയത്തിൽ ഫോക്കസ് ചെയ്യുമോ എന്നായിരുന്നു അവരുടെ പേടി. താൻ അഭിനയിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല അവർ എതിർത്തത്. അങ്ങനെയൊരു പേടി നിലനിൽക്കുന്നത് കൊണ്ട് കുറച്ച് നാൾ കഴിയട്ടെ എന്നിട്ട് ആലോചിക്കാമെന്ന് പറയുകയായിരുന്നു.

പക്ഷെ, തനിക്ക് ഇപ്പോൾ അഭിനയിക്കണമെന്ന് പറഞ്ഞ് പൊറുതി മുട്ടിച്ചു. അതുകൊണ്ടാണ് അച്ഛനും അമ്മയും വഴിമുടക്കികളാണെന്ന് ഞാൻ അന്ന് പറഞ്ഞതെന്നും താരം വെളിപ്പെടുത്തുന്നു. അന്ന് സിനിമാ ജീവിതത്തിൽ അവർ ഇടപെടുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായിട്ടും കഥ കേൾക്കുമ്പോൾ, വിവരക്കേടുകൊണ്ട് ഞാൻ ചെയ്യുന്ന പാളിച്ചകളിലുമൊക്കെ ഇടപെടാനും അവർ വരാറുണ്ട്.

എന്നാൽ, തീരുമാനങ്ങളെടുക്കുന്നതിൽ അവർ ഇടപെടുന്നത് ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ അത്തരം കാര്യങ്ങളിൽ അവർ ഇടപെടാറില്ല. പക്ഷെ എന്തെങ്കിലും സംശയമൊക്കെയുണ്ടെങ്കിൽ താനവരോട് ചോദിക്കുന്നതാണ് ഇപ്പോൾ പതിവ്.

തന്റെ അച്ഛനാണ് സിനിമകൾ കൂടുതൽ കാണുന്നത്. അമ്മക്ക് പണ്ട് മുതലെ സിനിമയോട് വലിയ താത്പര്യമൊന്നുമില്ല. കുത്തിയിരുന്ന് കാണാനുള്ള പേഷ്യൻസും അമ്മക്കില്ലെന്നും അമ്മയുടെ വീഡിയോസൊക്കെ കണ്ട് പലരും ക്യൂട്ടാണെന്നൊക്കെ പറയാറുണ്ട്. ക്യൂട്ട് മമ്മിയെന്നാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത് തന്നെയെന്നും നിരഞ്ജന അനൂപ് പറയുന്നു.

Advertisement