വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.
ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പര്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. അഭിനയമികവില്‍ മറ്റ് മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം,ബി ടെക്, ചതുര്‍മുഖം, കിങ് ഫിഷ് എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.
ഐവി ശശി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നിരഞ്ജന അനൂപ് പങ്കുവെച്ച വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. തന്നെ താര രാജാവ് മമ്മൂട്ടി സ്വാധീനിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. താന്‍ സിനിമയൊന്നും കിട്ടാതെ ജീവിതത്തില്‍ തകര്‍ന്നിരുന്ന സമയത്ത് മമ്മൂട്ടി തനിക്കയച്ച സന്ദേശത്തെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ആ സമയത്ത് സിനിമയൊന്നും കിട്ടിയിരുന്നില്ലെന്നും ജീവിതത്തില്‍ ആകപ്പാടെ ത ക ര്‍ ന്നിരിക്കുകയായിരുന്നു എന്നും നിരഞ്ജന പറഞ്ഞു. ഈ സമയത്ത് ഇക്കാര്യങ്ങള്‍ മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം സ്ട്രഗിളൊരു ത്രില്ലാണെന്നാണ് മറുപടി നല്‍കിയതെന്നാണ് നിരഞ്ജന പറയുന്നത്. കൂടാതെ ഞാന്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണെന്നും അദ്ദേഹം ആ മെസേജിലൂടെ തന്നോട് പറഞ്ഞു.
ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വലിയ പ്രചോദനമാണെന്നും അതുകൊണ്ടാണാണ് സോഷ്യല്‍ മീഡിയയില്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതെന്നും നിരഞ്ജന വിശദീകരിക്കുന്നു.
എല്ലാ മനുഷ്യര്‍ക്കും മമ്മൂട്ടി നല്‍കികൊണ്ടിരിക്കുന്ന ഒരു പ്രകാശമുണ്ടെന്നും നിരഞ്ജന പറയുന്നു. താനിപ്പോഴും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് തന്നോട് പറയുന്നത് നമ്മുടെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ്. അതോടെ കിട്ടിയ എന്‍കറേജ്മെന്റ് ചില്ലറയായിരുന്നില്ലെന്ന് നിരഞ്ജന വെളിപ്പെടുത്തുന്നു.
സിനിമാ ജീവിതത്തിന്റെ തുടക്കം തന്നെ സൂപ്പര്‍ സ്റ്റാര്‍സിന്റെ കൂടെ അസോസിയേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. ഒരു തുടക്കക്കാരി എന്ന നിലയില്‍ അതൊരു വലിയ കാര്യം തന്നെയാണ്. ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നു ചെയ്തതെങ്കിലും പക്ഷെ അതെല്ലാം വലിയ വലിയ സിനിമകളായിരുന്നെന്നും താരം വിശദീകരിച്ചു.
അവരില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചിരുന്നു. സെറ്റില്‍ എങ്ങനെയാണ് അവര്‍ പെരുമാറുന്നത് എന്നൊക്കെ അറിയാന്‍ കഴിഞ്ഞു. അതൊരു വലിയ കാര്യം തന്നെയായിരുന്നെന്നും നിരഞ്ജന പറയുന്നു.