എന്റെ സിനിമയും ഡാന്‍സുമൊന്നും അമ്മയ്ക്ക് വര്‍ക്കാവില്ല, എപ്പോഴും വഴക്ക് പറയും, എല്ലാം നിര്‍ത്തി പോയാലോ എന്നുവരെ തോന്നും, മനസ്സ് തുറന്ന് നിരഞ്ജന

196

വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പര്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. അഭിനയമികവില്‍ മറ്റ് മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം,ബി ടെക്, ചതുര്‍മുഖം, കിങ് ഫിഷ് എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

Advertisements

ഐവി ശശി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

Also Read: എന്നെ എന്തിന് അദ്ദേഹം ഹെല്‍പ് ചെയ്യണം, മോഹന്‍ലാലിനെ കുറിച്ച് ഒരിക്കലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടി, തുറന്നുപറഞ്ഞ് ഹണി റോസ്

ഇപ്പോഴിതാ നിരഞ്ജന തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമകളൊന്നും അമ്മയ്ക്ക് വര്‍ക്കാവില്ലെന്നും തന്റെ ഏറ്റവും വലിയ വിമര്‍ശക അമ്മയാണെന്നും നിരഞ്ജന പറയുന്നു. അമ്മ ഇടക്ക് വഴക്ക് പറയുമ്പോള്‍ എല്ലാം നിര്‍ത്തായാലോ എന്നു വരെ തോന്നുമെന്നും നിരഞ്ജന പറയുന്നു.

അമ്മ എപ്പോഴും സത്യസന്ധമായ അഭിപ്രായം മാത്രമാണ് പറയുക. തന്റെ സിനിമ മാത്രമല്ല താന്‍ ചെയ്യുന്ന ഡാന്‍സും അമ്മയ്ക്ക് വര്‍ക്കായിട്ടില്ലെന്നും അമ്മ എപ്പോഴും വഴക്ക് പറയുമ്പോള്‍ കേട്ട് മടുത്ത് എല്ലാം നിര്‍ത്താന്‍ തോന്നാറുണ്ടെന്നും തനിക്ക് കരച്ചിലൊക്കെ വന്നിട്ടുണ്ടെന്നും താരം പറയുന്നു.

Also Read: വലിയ വീടുണ്ടായിട്ടും കിടക്കുന്ന തറയില്‍, കഴിക്കുന്നത് കഞ്ഞിയും ചമ്മന്തിയും, നസീര്‍ സംക്രാന്തിയെ കുറിച്ച് ഉമ്മ പറയുന്നു

ഡാന്‍സിനെ ചൊല്ലിയാണ് വീട്ടില്‍ അടി നടക്കുന്നതെന്നും താന്‍ കരയുന്നത് കണ്ടിട്ട് പോത്ത് പോലെ ഇരുന്ന് കരയുന്നത് കണ്ടില്ലേ എന്ന് അമ്മ എപ്പോഴും ചോദിക്കുമെന്നും അമ്മയ്ക്ക് നല്ല ടാലന്റ് ഉണ്ടെന്നും അമ്മ പഠിപ്പിക്കുന്ന കുട്ടികളെല്ലാവരും തന്നെക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്നും നിരഞ്ജന പറയുന്നു.

Advertisement