സീരിയലുകളില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സ്വാസിക. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.
ഇന്ന് മലയാള സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് താരം. സ്വാസികയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സീരിയല്‍ താരം നിരഞ്ജന്. ഇപ്പോഴിതാ സ്വാസികയ്ക്കൊപ്പമുള്ള വീഡിയോ ഒരു വീഡിയോ പങ്കുവെച്ച് സംസാരിക്കുകയാണ് നിരഞ്ജനും ഭാര്യയും.
വീഡിയോയില്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ കാല് തൊട്ട് തൊഴണമെന്ന് സ്വാസിക പറയുന്നുണ്ട്. ഭാവി വരനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി നിരഞ്ജന് ഭാര്യയോട് പറഞ്ഞു കണ്ടു പഠിക്കൂ എന്ന്. നീ എന്നെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നും നിരഞ്ജന് ഭാര്യയോട് തമാശ രൂപേണ ചോദിക്കുന്നു.
അതേസമയം, രാവിലെ കുളിച്ച് സെറ്റും മുണ്ടും ധരിച്ച് ഈറന്‍മുടിയും തുളസിക്കതിരുമണിഞ്ഞ് ഭാര്‍ത്താവിന്റെ കാല് തൊട്ടുതൊഴുന്ന ഭാര്യമാര്‍ കേരളത്തിലെ പുരുഷന്മാരുടെ സ്വപ്നമാണെന്നും അങ്ങനെയൊരു ആഗ്രഹം തനിക്കുവന്നുവെച്ച് കേരളത്തില്‍ ജീവിക്കാനാവില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നതെന്നും നിരഞ്ജന് പറഞ്ഞു.
താന്‍ ഭാര്യയെ കഷ്ടപ്പെടുത്തുന്ന ഭര്‍ത്താവ് അല്ല. ഭക്ഷണത്തില്‍ നിന്നൊക്കെ മുടി കിട്ടിയാല്‍ താന്‍ എടുത്ത് മാറ്റാറുണ്ടെന്നും സ്വാസിക അവരുടെ ആഗ്രഹം തുറന്നുപറഞ്ഞുകൊണ്ട് അവരെ നെഗറ്റീവ് കമന്റ്സ് ഇട്ട് കൊല്ലേണ്ട ആവശ്യമില്ലെന്നും നിരഞ്ജന് പറയുന്നു.