ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങള്‍, സ്‌നേഹത്തിന്റെ വില ആരാധകര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത് നിരഞ്ജന്‍, വൈറലായി പോസ്റ്റ്

41

മലയാളികള്‍ക്ക് സുപരിചിതനാണ് നിരഞ്ജന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഈ താരം. തന്റെ വിശേഷം പങ്കുവെച്ച് നിരഞ്ജന്‍ എത്താറുണ്ട്.

Advertisements

മൂന്നു മണി എന്ന സീരിയലിലെ രവി എന്ന കഥാപാത്രത്തിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. തൊട്ടപ്പുറത്തെ പയ്യന്‍ എന്ന ഇമേജുള്ള നിരഞ്ജന് ആരാധകരും ഏറെയാണ്.

Also Read:എപ്പോഴും ഹാപ്പിയായി ജീവിക്കുന്ന മനുഷ്യന്‍, ലാലേട്ടനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയിലൂടെ പറയാറുണ്ട്.

ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജന്‍. കടല്‍ക്കാറ്റേറ്റ് വളരെ ശാന്തനായി ഇരുന്ന് സ്വസ്തമായ ജീവിതം ആസ്വദിക്കുകയാണ് താരമെന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read:നിന്നെ മഴയില്‍ കാണാനാണ് എനിക്കിഷ്ടം, ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോക്ക് താഴെ കമന്റുമായി രാംഗോപാല്‍ വര്‍മ

ചില മനുഷ്യര്‍, സൂര്യന്‍, ഭൂമി, കടല്‍ എല്ലാം അത്ഭുതങ്ങളാണ്. ഇതില്‍ മനുഷ്യന്‍ ഒഴികെ ബാക്കിയെല്ലാം എന്നും നിലനില്‍ക്കുന്നവയാണെന്നും മനുഷ്യന്‍ അതുമാത്രം ചിന്തിക്കുന്നില്ലെന്നും ഇവിടെ എല്ലാവര്‍ക്കും കുറഞ്ഞ സമയമാണുള്ളതെന്നും ഉള്ള സമയം സ്‌നേഹം നിറക്കാം എന്നും താരം കുറിച്ചു.

Advertisement