‘നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുമോ’; പ്രണയാഭ്യർഥന വെളിപ്പെടുത്തി അർജുൻ; വേണ്ടായിരുന്നു എന്ന് സൗഭാഗ്യ

184

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

Advertisements

കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭർത്താവ് അർജുൻ സോമശേഖറിനൊപ്പം ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്. ഇപ്പോഴിതാ ഒടുവിലായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

ALSO READ-‘രണ്ടാം സീസണിലെ താരവും നാലാം സീസണിലെ താരവും അപ്രതീക്ഷിതമായി കണ്ടപ്പോൾ!’; ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ!

റാപിഡ് ഫയർ സെഗ്മെന്റിൽ ഇരുവരോടും ചോദിച്ച ചോദ്യങ്ങൾക്കായിരുന്നു രസകരമായ മറുപടികൾ. ആദ്യ ചോദ്യം പരസ്പരം കൊടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർപ്രൈസുകൾ എന്തായിരുന്നു? എന്നായിരുന്നു. ഈ ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയത് സൗഭാഗ്യ ആണ്. ‘ചേട്ടൻ എനിക്ക് വിലകൂടിയ ബാഗ് നൽകിയത് സർപ്രൈസായിരുന്നു.പിന്നെ കൂടുതൽ വലിയ സർപ്രൈസുകൾ ചേട്ടന് നൽകാൻ പറ്റിയിട്ടില്ല, പ്ലാൻ ചെയ്യും പക്ഷെ ചേട്ടൻ അതിന് മുന്നേ അറിയും. സർപ്രൈസ് കൊടുക്കും മുന്നേ ചേട്ടന്റെ സുഹൃത്തുക്കളുടെ സഹായം ചോദിക്കും, അവർ എന്തേലും ആവശ്യത്തിന് വിളിക്കുമ്പോൾ സർപ്രൈസിന്റെ കാര്യം ചേട്ടൻ അറിയും’, സൗഭാഗ്യ പറയുന്നു.

‘സർപ്രൈസ് പൊളിഞ്ഞാലും ഞാൻ കട്ടക്ക് അഭിനയിക്കും, അവൾക്ക് വിഷമം വരാതിരിക്കാൻ. ഞാൻ അവൾക്ക് സർപ്രൈസ് കൊടുത്തത് പ്രണയാഭ്യർത്ഥന നടത്തിയാണ്. പെട്ടന്നൊരു ദിവസം ഒരു ചായക്കടയുടെ മുന്നിൽ വെച്ചാണ് പ്രണയാഭ്യർത്ഥന നടത്തിയത്’.

ALSO READ- ‘രാഷ്ട്രീയം നോക്കാതെ അച്ഛൻ പലരേയും സഹായിക്കുന്നുണ്ട്, അതിനെ പോലും മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും’; പ്രതികരിച്ച് ഗോകുൽ സുരേഷ്

‘നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുവോ, എന്നാണ് അവളോട് അന്ന് ചോദിച്ചത്. അതേസമയം സൗഭാഗ്യ എന്ത് ചേട്ടാ ഇത് ഇപ്പോൾ പറയണ്ടായിരുന്നു. ആ പയ്യൻ ഇത് കാണില്ലേ മോശമല്ലേ’- എന്നാണ് പറഞ്ഞത്. എന്ത് മോശമെന്ന് തമാശയിൽ അർജുനും മറുപടി പറയുകയും ചെയ്തു.

നിങ്ങളുടെ ജീവിതത്തിൽ എന്ത് കാര്യമാണ് മാറ്റം കൊണ്ട് വന്നത് എന്നായിരുന്നു അടുത്ത ചോദ്യം. ‘കുഞ്ഞ് വന്നതിന് ശേഷമാണ് മാറ്റം ഉണ്ടായത്. അതുപോലെ വീട്ടിലുണ്ടായ രണ്ട് മരണങ്ങളും മാറ്റത്തിന് കാരണമായി. കുറച്ച് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു’-എന്നാണ് അർജുൻ പറഞ്ഞത്.

പിന്നീട് ചോദിച്ച പരസ്പരം ദേഷ്യം വരുമ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ‘സൗഭാഗ്യ വന്ന് ചേട്ടാന്ന് വിളക്കുമെന്ന് അർജുൻ പറഞ്ഞു. ചേട്ടന് ദേഷ്യം വരുമ്പോൾ നമ്മൾ കാണിച്ച് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്പീഡിൽ നടക്കും. ചേട്ടന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റില്ല’- എന്നാണ് സൗഭാഗ്യ പറഞ്ഞത്.

Advertisement