ആ ആഗ്രഹം മനസ്സില്‍ തോന്നിയത് ഗര്‍ഭിണിയായപ്പോള്‍, പ്രസവം കഴിഞ്ഞ് നിറവേറ്റി, തുറന്നുപറഞ്ഞ് നിമ്മി അരുണ്‍ഗോപന്‍

256

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയഗായകനായി മാറിയ താരമാണ് അരുണ്‍ ഗോപന്‍. കോഴിക്കോട് സ്വദേശിയായ അരുണ്‍ ഇന്ന് ഡോക്ടര്‍ അരുണ്‍ ഗോപനാണ്.

എന്നാല്‍ സംഗീതം കൈവിട്ടിട്ടില്ലാത്ത അരുണ്‍ ഇപ്പോള്‍ അറിയപ്പെടുന്ന സിനിമാ പിന്നണിഗായകന്‍ കൂടിയാണ്. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികള്‍ നെഞ്ചേറ്റുന്നത്.

Advertisements

അരുണ്‍ ഗോപന്‍ സീരിയല്‍ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം കഴിക്കുന്നത് 2013ലാണ്. അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നര്‍ത്തകി കൂടിയായ നിമ്മി സീരീയല്‍ രംഗത്തും സജീവമാണ്. നിമ്മിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ചന്ദനമഴ എന്നസീരിയലിലെ നിമ്മി അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: രാത്രി 12 മണിക്ക് റൂം എടുക്കാന്‍ പോയപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്, രണ്ടുപേര്‍ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗപര്‍ണ്ണിക സുഭാഷ്

ആങ്കറിങ്, നൃത്തം, വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിമ്മി താരമാണ്. ഇപ്പോഴിതാ തന്റെ ഡ്രൈവിങ് പഠനകാലത്തെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിമ്മി. ഗര്‍ഭിണിയായപ്പോഴായിരുന്നനു തനിക്ക് ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹം വന്നതെന്ന് നിമ്മി പറയുന്നു.

ഭര്‍ത്താവിന്റെ ഒപ്പം ഇരുന്ന് ഡ്രൈവിങ് പഠിക്കുന്നത് അത്ര നല്ല കാര്യമേയല്ല. ആറ് മാസം മുമ്പാണ് താന്‍ ഒരു വണ്ടിമേടിച്ച് സ്വന്തമായി ഓടിച്ച് പോയതെന്നും കല്യാണത്തിന് മുമ്പ് ലൈസന്‍സ് എടുത്തുവെങ്കിലും ഗോപുവിന്റെ വീട്ടില്‍ വെച്ചാണ് ശരിക്കും ഡ്രൈവിങ് പഠിക്കുന്നതെന്നും നിമ്മി പറയുന്നു.

Also Read: വിവാഹനിശ്ചയം കഴിഞ്ഞ ഉടന്‍ കല്യാണം, ദില്‍ഷയെ വിളിക്കാന്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് റോബിന്‍

ഭര്‍ത്താവിനെ സൈഡില്‍ ഇരുത്ത് വണ്ടി ഓടിക്കുമ്പോള്‍ നമ്മള്‍ ഭയങ്കര സസ്‌ട്രെസ്ഡ് ആയിരിക്കും. ഒത്തിരി നിര്‍ദേശങ്ങളും ഉപദേശങ്ങളും തരുമ്പോള്‍ പഠിക്കുകയേ വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ഗോപുവുമായി വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും നിമ്മി പറയുന്നു.

ഒരിക്കല്‍ ഡ്രൈവിങ് പഠിക്കുമ്പോള്‍ വണ്ടി റോഡില്‍ നിന്നുപോയി. താന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും അപ്പോള്‍ ഗോപു ചാടിക്കേറി വണ്ടിയെടുത്തുവെന്നും അതിന് ശേഷം താന്‍ ആ വണ്ടി തൊട്ടിട്ടില്ലെന്നും നിമ്മി പറയുന്നു

Advertisement