‘രാത്രികളിൽ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിലൂടെയും സഞ്ചരിക്കുന്നു’; നിമിഷ സജയന്റെ ചിത്രവും കവിതയും അ ശ്ലീ ലമെന്ന് ചിലർ; ബോൾഡാണെന്ന് പ്രശംസയും!

875

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളത്തിൽ മികച്ച സ്വാഭാവിക വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യുവ നടി നിമിഷ സജയൻ. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തിയത്.

ഒരു കുപ്രസിദ്ധ പയ്യൻ, മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഈട, തുടങ്ങി നിരവധി സിനിമകളിലുടെ മികച്ച അഭിനയം കാഴ്ചവെച്ച് ധാരാളം അഭിനന്ദനങ്ങൾ താരം നേടിയെടുത്തിരുന്നു. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന അവാർഡും നിമിഷ സജയന് ലഭിച്ചിട്ടുണ്ട്.

Advertisements

അതേ സമയം നേരത്തെ ഒരു ടിവി ഷോയിൽ മേക്കപ്പ് ഇടുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നിമിഷ പറഞ്ഞിരുന്നു. മുൻ സിനിമാ താരവും ആനീസ് കിച്ചൻ അവതാരകയുമായ ആനിയുടെയും നിമിഷയുടെയും പ്രസ്താവനക്ക് എതിരെ അക്കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ പ്രതിഷേധങ്ങൾ നടന്നിരുന്നു.നടി ആനി ഇതിന് മറുപടിയായി വന്നതിന് പിന്നാലെ നിമിഷയും തനിക്ക് പറയാനുള്ള കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പിന്നാലെ നിരവധി വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് സോഷ്യൽമീഡിയയിൽ നിമിഷയ്ക്ക് നേരെ ആ ക്ര മണം നേരിടേണ്ടി വന്നിരുന്നു. തന്റെ രാഷ്ട്രീയ പ്രസ്താവനയും വിമർശനത്തിന് കാരണമായിരുന്നു.

ALSO READ- ആറാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളിയിൽ കണ്ട ചേട്ടനുമായി പ്രണയം;ഡോക്ടറെ കാണാൻ പോയതിന് വയറ്റിലുണ്ടെന്ന് പറഞ്ഞവരുണ്ട്; വിഷമം പറഞ്ഞ് എയ്ഞ്ജലീന മരിയ

എങ്കിലും സോഷ്യൽമീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഒരു സ്ത്രീയുടെ വരച്ച ചിത്രമാണ് നിമിഷ പഹ്കുവെച്ചിരിക്കുന്നത്. പുറം തിരിഞ്ഞു നിൽക്കുന്ന വിവസ്ത്രയായ സ്ത്രീ രൂപമാണ് ചിത്രത്തിൽ. നിമിഷയുടേത് തന്നെയാണ് വര. വ്യത്യസ്തമായ ചിത്രങ്ങൾ ഇതിന് മുൻപും നിമിഷ വരയ്ക്കുകയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

Courtesy: Social Media

അതേസമയം, പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ഒരു ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് സോഷ്യൽ മീഡിയയിലെ പലരുടെയും വിമ ർ ശനത്തിന് കാരണമായിരിക്കുന്നത്.

ALSO READ-ആ സീനിൽ ന ഗ് നയായി അഭിനയിക്കാൻ എനിക്കൊരു മടിയും തോന്നിയില്ല, ഷൂട്ടിംഗ് സമയത്ത് ആ ആറുപേർ മാത്രമായിരുന്നു കൂടെ: മീര വാസുദേവ് അന്നു പറഞ്ഞത്

‘ചില രാത്രികളിൽ ഞാൻ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കിലൂടെയും ഓടിക്കുന്നു, എന്റെ കണ്ണ് അടഞ്ഞു കിടക്കുമ്പോഴും എന്റെ തലയിലുള്ളിൽ നിന്റെ കാഴ്ച നിറയുന്നു’- എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്ന വരികൾ.

ഈ ചിത്രവും വരികളും അ ശ്ലീ ലമെന്നാണ് ചിലരുടെ അഭിപ്രായം. വളരെ ഇ റോ ട്ടിക് ആയിട്ടുള്ള വരികൾ ആണ് താരം എഴുതിയിരിക്കുന്നത്. അതേസമയം, നിമിഷയെ പിന്തുണയ്ക്കുന്നവരുമുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ച് ചിത്രം വരച്ച് പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിമിഷയ്ക്കുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Advertisement