നാടന്‍ കുട്ടിയല്ലെന്ന് വീണ്ടും തെളിയിച്ച് നിമിഷ സജയന്‍; ബോള്‍ഡ് ലുക്കില്‍ സാരിയില്‍ തിളങ്ങി താരം; ഫോട്ടോകള്‍ വൈറല്‍!

1673

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയന്‍. സീരിയസായ വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ മികവാണ് ഏറ്റവും ശ്രദ്ധേയം. സിനിമയില്‍ സാധാരണക്കാരിയായ നാടന്‍ വേഷങ്ങളില്‍ തിളങ്ങുമ്പോവും താന്‍ മോഡേണാണ് എന്ന് വെളിവാക്കുന്നതാണ് താര്തതിന്റെ ഫോട്ടോ ഷൂട്ടുകള്‍.

നിമിഷയുടെ മറ്റൊരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബോള്‍ഡ് ലുക്കില്‍ സാരിയില്‍ തിളങ്ങുകയാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.

Advertisements

2017 ല്‍ പുറത്തിറങ്ങിയ സൂരാജ് -ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ദിലീഷ് പോത്തന്‍ സംവിദാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമാ ലോകത്തെത്തിയത്.

ALSO READ- ഇത്ര കാലം നടി ആയിട്ടും ആരും തിരിച്ചറിഞ്ഞില്ല, നെഗറ്റീവ് വന്നതോടെ പ്രശസ്തയായി;എന്നെ യൂട്യൂബില്‍ തിരഞ്ഞാല്‍ ആദ്യം വരുന്ന വാര്‍ത്ത അതാണ്: ഉമ നായര്‍

വ്യത്യസ്തമായ ഭാവങ്ങള്‍ കൈകാര്യം ചെയ്ത ആ സിനിമയിലെ രംഗങ്ങളിലൂടെ നിമിഷ പ്രേക്ഷകരുടെ മനസ് നിറച്ചിരുന്നു. തുടര്‍ന്ന് മംഗല്യം തന്തുനാനേന, ചോല, ഒരു കുപ്രസിദ്ധ പയ്യന്‍, മാലിക്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി 20 ഓളം സിനിമകളില്‍ താരം വേഷമിട്ടു.

nimisha-sajayan-2

താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. താരത്തിന്റെ വലുതാക്കി മഷിയെഴുതിയ കണ്ണുകളാണ് ആകര്‍ഷണമാകുന്നത്. കൂടാതെ വട്ടപ്പൊട്ടും സാരിയും കൂടുതല്‍ മനോഹരിയാക്കുകയാണ് താരത്തെ. അതീവ സുന്ദരിയായി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ALSO READ- മാന്യമായി വസ്ത്രം ധരിച്ചൂടെ അമ്മച്ചി; തുടയും കാണിച്ചു നടക്കുന്നു, പാട്ടുകാരിയെ ഇഷ്ടമാണ് അവരുടെ വേഷങ്ങള്‍ ഒട്ടും ഇഷ്ടമല്ല; സയനോരയ്ക്ക് നേരെ സൈ ബര്‍ ആ ക്ര മണം

ചിത്രങ്ങളില്‍ നിമിഷയെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് അസാനിയ നസ്‌റിനും, മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വിനി ഹരിദാസുമാണ്. ആര്‍ട്ടിഫിഷ്യലായ സൗന്ദര്യ വര്‍ധക വസ്തുക്കളോ മേയ്ക്കപ്പോ അധികം ഇഷ്ടപ്പെടാത്ത താരത്തിന്റെ സൗന്ദര്യം അതേപടി ഒപ്പിയെടുക്കുകയാണ് ഇവിടെ.

Advertisement