ഭയവും ആകാംക്ഷയും നിറച്ച്‌ നിമിഷയെ മികച്ച നടിയാക്കിയ ചിത്രം ചോലയുടെ ടീസര്‍ എത്തി; വീഡിയോ

40

നിമിഷ സജയനും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോലയുടെ ടീസറെത്തി. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍.

ഇത് രണ്ടാം തവണയാണ് ഈ സംവിധായകന്റെ ചിത്രം പുരസ്‌കാരങ്ങളില്‍ ശ്രദ്ധ നേടുന്നത്. ‘ഒഴിവു ദിവസത്തെ കളി’യാണ് സനല്‍കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം.

Advertisements

2015ലെ മികച്ച ചിത്രത്തിനും സൗണ്ട് റെക്കോര്‍ഡിസ്റ്റിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു അത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.വി മണികണ്ഠനുംസനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ .

ചിത്രം നിര്‍മ്മിക്കുന്നത് ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ് . അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു.

Advertisement