മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ഷോയുടെ നാലാമത്തെ സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. മത്സരാര്‍ത്ഥികളില്‍ പലരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ഷോ ആരാധകര്‍ സ്വീകരിച്ചത്.
ബിഗ്‌ബോസ് മലയാളം നാലാം സീസണ്‍ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാര്‍ത്ഥികള്‍ പുറത്തെത്തിയെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും ഇടയ്ക്കിടെ ഉയരുന്നുണ്ട്. ദില്‍ഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാന്‍സിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമര്‍ശനമാണ് കൂടുതലായും ഉണ്ടായത്.
പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലര്‍ത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ദില്‍ഷ തന്നെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ, നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
കാരണം ഹൗസിന് ഉള്ളിലാകുമ്പോള്‍ റോബിനുമായി ഏറ്റവുമധികം വഴക്കടിച്ചിരുന്നത് ജാസമിനും നിമിഷയും ആയിരുന്നു. എന്നാല്‍ മൂവരും പുറത്തെത്തിയതിന് പിന്നാലെ പ്രശ്നങ്ങളെല്ലാം പരസ്പരം സംസാരിച്ച് തീര്‍ത്ത് സൗഹൃദത്തിലായിരുന്നു.
ഇതോടെയാണ് നിമിഷ റോബിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര സെഷനുമായി എത്താറുണ്ട്.
ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് നിമിഷ നല്‍കിയ ഉത്തരമാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തുകൊണ്ട് റോബിന്റെ സഹോദരിയുടെ വിവാഹത്തിന് ബിഗ് ബോസിലെ ആരേയും വിളിച്ചില്ല? എന്നായിരുന്നു ചോദ്യം.
ഇതിന് റോബിന്റെ കാര്യങ്ങള്‍ എന്നോടെന്തിനാ ചോദിക്കുന്നതെന്നും ചില നേരങ്ങളില്‍ ഇതൊക്കെ കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നുന്നുവെന്നും ഇത് എന്റെ ചോദ്യോത്തര സെഷനാണ്, റോബിന്റേയല്ല എന്നും നിമിഷ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.