‘ഒറ്റപ്പെടുത്തിയത് അമ്മ, എന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയി തള്ള’, അന്ന് പറഞ്ഞതൊക്കെ മറന്ന് അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച് നിമിഷ; പിന്നാലെ ഡിലീറ്റും; കാരണം എന്ത്?

847

ഇത്തവണത്തെ ബിഗ് ബോസ് മലയാളം നാലാം സീസൺ 60 ൽ അധികം എപ്പിസോഡും പിന്നീട്ട് ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകരിടെ പ്രിയപ്പെട്ട പല മൽസരാത്ഥികളും പുറത്താവുകയും പലരും ഷോയിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

അതേ സമയം മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ബിഗ് ബോസ് താരങ്ങളിൽ ഒരാളായിരുന്നു നിമിഷ. ഒരു തവണ പുറത്ത് പോയതിന് ശേഷം അകത്തേക്ക് പ്രവേശിച്ച നിമിഷ എല്ലാവരെയും അത്ഭുതപെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

Advertisements

എന്നാൽ അമ്പതാമത്തെ എപ്പിസോഡിന് ശേഷം നിമിഷ വീണ്ടും പുറത്തേക്ക് പോയി. സ്വന്തം മാതാ പിതാക്കൾ പോലുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നതിനെ പറ്റി നിമിഷ ബിഗ് ബോസിൽ പറഞ്ഞിരുന്നു. എന്നാൽ ഷോ യിൽ നിന്നും വന്നതിന് ശേഷം കുടുംബത്തെ തിരികെ ലഭിച്ചുവെന്നും തനിക്കൊരു പ്രണയം ഉണ്ടെന്നും നിമിഷ പറഞ്ഞിരുന്നു.

ALSO READ– ‘കണ്ണനാണേ സത്യം..റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല’; ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തി ജാസ്മിൻ

നിമിഷയുടെ തുറന്നുപറച്ചിലോടെ അവരുടെ കുടുംബവും വലി രീതിയിൽ ചർച്ചയാക്കപ്പെട്ടിരുന്നു. തന്നെ പരമാവധി ഉപദ്രവിച്ച അച്ഛനും അമ്മയും, തന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയവരാണ് എന്റെ തള്ള തുടങ്ങിയ പ്രയോഗങ്ങൾ പോലും ഒരു ഘട്ടത്തിൽ ബിഗ് ബോസിലൂടെ നിമിഷ നടത്തിയിരുന്നു. ഇപ്പോഴിതാ പുറത്തെത്തിയ നിമിഷ അമ്മയെ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നിമിഷ അമ്മയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ഇതാണ് എന്റെ അമ്മ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങൾക്കകം നിമിഷ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അതിനകം തന്നെ ചില സോഷ്യൽ മീഡിയ പേജുകൾ ഈ ചിത്രം ഏറ്റെടുത്തിരുന്നു.

ALSO READ- ‘ആ ഭയമായിരുന്നു ചേട്ടന്, കുറേക്കാലം എന്നോട് മിണ്ടിയില്ല’, സുഹൃത്തുക്കൾ വരെ സംസാരിച്ചതിന് ശേഷമാണ് സമ്മതിച്ചത്; തുറന്ന് പറഞ്ഞ് പ്രിയതാരം റെനീഷ

തന്നെ ഒറ്റപ്പെടുത്തിയത് അമ്മയാണ്, എന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയ തള്ള എന്നായിരുന്നു നിമിഷ അമ്മയെ വിശേഷിപ്പിച്ചത്. ഉപദ്രവിക്കാവുന്നിടത്തോളം തന്നെ ഉപദ്രവിച്ചു എന്നും നിമിഷ പറഞ്ഞിരുന്നു. താൻ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും നേരിട്ട കടുത്ത പ്രശ്നങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് നിമിഷയുടെ സമനില നഷ്ടമായത്. ഒരു ടാസ്‌കിന്റെ ഭാഗമായിട്ടാണ് നിമിഷ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

ഇതിനിടെ ലക്ഷ്മിപ്രിയ തന്റെ അമ്മയെ പറഞ്ഞപ്പോൾ നിമിഷ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലക്ഷ്മി പ്രിയയോട് നിമിഷയ്ക്ക് ദേഷ്യം വരാൻ കാരണമായത് പോലും തന്റെ അമ്മയെ പറഞ്ഞു എന്നതാണ്. എനിക്ക് എന്റെ അമ്മയിൽ നിന്ന് മോശമായ അനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞു എന്ന് കരുതി അത് മറ്റൊരാൾക്ക് എന്റെ അമ്മയെ കുറിച്ച് എന്തും പറയാനുള്ള അവകാശമല്ലെന്നായിരുന്നു നിമിഷ വ്യക്തമാക്കിയത്.

ALSO READ- അമ്മയോട് ഒൻപതു വർഷമായി ഒരു സഹകരണവുമില്ല, ചേച്ചിയുമായി 16 വർഷത്തോളമായി മിണ്ടിയിട്ടില്ല, രണ്ടാമത്തെ ചേച്ചിയുമായും പിണക്കം; ബാപ്പയെ കണ്ടത് അഞ്ചോ ആറോ തവണ; വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

അതേസമയം, ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അമ്മയെ വിളിച്ചെന്ന് വ്യക്തമാക്കിയ താരം നല്ല രീതിയിൽ തന്നോട് സംസാരിച്ചു എന്നും, വീട്ടിലേക്ക് തിരികെവിളിച്ചു എന്നുമാണ് പറഞ്ഞിരുന്നത്. അതിന് ശേഷം ഇപ്പോൾ അമ്മയെ പോയിക്കണ്ടതിന്റെ വീഡിയോയും നിമിഷ പങ്കുവച്ചിരുന്നു.

Advertisement