നിലുവിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; അവളുടെ വിചാരം അതിനകത്ത് ആരോ ഉണ്ടെന്നാണ്; രസകരമായ വിശേഷങ്ങളുമായി പേളിയും ശ്രീനിഷും

199

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.
ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ALSO READ- കല്യാണത്തിന് മുന്‍പ് സന്തോഷം മാത്രം; കല്യാണം കഴിഞ്ഞതോടെ കടലില്‍പെട്ടത് പോലെ ആയി; അന്ന് അവനെ ഉ മ്മ വെച്ചതോടെ ചിത്രങ്ങള്‍ വൈറലായി; ഒത്തിരി വഴക്കും കേട്ടു; മഞ്ജു സുനിച്ചന്‍

നിലാ എന്നാണ് മകള്‍ക്ക് ഇവര്‍ നല്‍കിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് യൂട്യൂബില്‍ സജീവമായ പേളി മാണി. എന്ത് ചെയ്യുമ്പോഴും ശ്രീനി എന്റെ കൂടെ കൂടുന്നതാണ്. കുക്ക് ചെയ്യാനും ക്ലീന്‍ ചെയ്യാനുമൊക്കെ വയ്യ. എനിക്ക് എന്നെത്തന്നെ നോക്കണമെന്നായിരുന്നു ശ്രീനി പറഞ്ഞതെന്ന് ഞായറാഴ്ച വിശേഷത്തില്‍ പേളി പറയുന്നു.

ബ്രേക്ക് ഫാസ്റ്റ് എന്തുണ്ടാക്കുമെന്നാണ് ഇവരുടെ പ്രശ്‌നം. ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും ഓംലെറ്റില്‍ ഒതുക്കി. നിലുവിന് രാവിലെ പുഴുങ്ങിയ മുട്ടയും റാഗിയുമാണ് കൊടുക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും ഇരുവരും പറയുന്നുണ്ട്.

ALSO READ- അ ടി വസ്ത്രം പോലും ഊരി പരിശോധിച്ചു; എന്റേ പേരാണ് പ്രശ്‌നം; ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല! എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ടത് പറഞ്ഞ് സലിം കൊടത്തൂര്‍

രാത്രി ഞങ്ങള്‍ ടിവി കാണുമ്പോള്‍ നിലു ഫ്രിഡ്ജിന് അരികിലേക്ക് വന്ന് ഹലോ എന്ന് വിളിക്കും. അവളുടെ വിചാരം ഫ്രിഡ്ജിന് അകത്ത് ആരോ ഉണ്ടെന്നാണ്. രാവിലെ ഇവിടെ വല്ലാത്ത നിശബ്ദതതയാണ്. ഞാനൊന്ന് നമുക്കൊന്ന് എന്നൊക്കെയല്ലേ, ഞാന്‍ ഒരു ഓംലറ്റേ ഉണ്ടാക്കിയുള്ളൂ എന്നായിരുന്നു പേളി പറഞ്ഞത്.

അതേസമയം, ഇരുവരും ടി വി കാണുമ്പോള്‍ മോളെഴുന്നേറ്റ് വരികയാണ്. ഇതോടെ, എങ്ങനെയാണ് തനിയെ എഴുന്നേറ്റ് വന്നതെന്നായിരുന്നു പേളിയും ശ്രീനിയും നിലയോട് ചോദിച്ചത്. ഇനി നിലുവിന്റെ ഡേ ഇന്‍ മൈ ലൈഫ് തുടങ്ങുകയാണെന്നായിരുന്നു പേളി പറയുന്നുണ്ട്.

കൂടാതെ, ഞായറാഴ്ച ഞങ്ങള്‍ പുറത്തൊക്കെ പോവുന്ന ദിവസമാണെന്നും ഫുഡ് കഴിക്കാനും പര്‍ച്ചേസിനുമൊക്കെയായി പോവാറുണ്ടെന്നും പേളി പറയുന്നു. ഇനി കൃത്യമായി വീഡിയോകളൊക്കെ വന്ന് തുടങ്ങുമെന്നും പേളിയും ശ്രീനിയും മുന്‍പ് തന്നെ പറഞ്ഞിരുന്നു.

Advertisement