മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് പേളി മാണി. അതുപോലെ തന്നെ ജനിച്ച അന്ന് മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരിയ്ക്കുകയാണ് താരത്തിന്റെ മകൾ നില ശ്രിനിഷ്. ഗർഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാൽ മകളുടെ കാര്യം മറച്ചുവെക്കാൻ തോന്നിയില്ലെന്നുമായിരുന്നു പേളി പറഞ്ഞത്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു. നില ബേബിക്കൊപ്പമുള്ള ഒരു വൈകുന്നേരം എങ്ങനെയാണെന്നുള്ള വീഡിയോയായിരുന്നു കഴിഞ്ഞദിവസം പേളി പങ്കുവെച്ചത്. 21 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടിരിയ്ക്കുന്നത്.
പേരൻസായി നിങ്ങളെ ലഭിച്ചതിൽ നില ബേബി ലക്കിയാണ്. പേരന്റിഗംിനെക്കുറിച്ച് പറഞ്ഞത് ഇഷ്ടമായി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. രാത്രി 6 മണിക്ക് ശേഷം ഇവിടെ നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളാണ് കാണിക്കാൻ പോവുന്നത്. അമ്മമാരുടെ ജീവിതം ഇതാണ്. നിലു വന്നതിന് ശേഷമുള്ള വൈകുന്നേരം ഇങ്ങനെയാണ്.
ALSO READ
കാത്തുവിന്റെ പാട്ടൊക്കെയിഷ്ടമാണ്. ഇപ്പോൾ എഴുന്നേറ്റ് വന്നതേയുള്ളൂയെന്നും പേളി പറഞ്ഞിരുന്നു. നിലു കഴിക്കുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ചും പേളി വ്യക്തമാക്കിയിരുന്നു. ഇടയ്്ക്ക് ശ്രീനിയോട് ശ്രീനിക്കെന്താ പറയാനുള്ളതെന്നും പേളി ചോദിച്ചിരുന്നു. അമ്മമാരുടെ ലൈഫ് സ്മൂത്താണെന്നാണ് പലരും കരുതുന്നത്. നിങ്ങൾ പ്ലാൻ ചെയ്യുന്നതിന്റെ ഓപ്പോസിറ്റുള്ള കാര്യങ്ങളേ നടക്കൂ, അതാണ് അമ്മമാരുടെ ലൈഫ്.
കൊച്ചുങ്ങളായാൽ കരയും വാശി പിടിക്കും, അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യരുത്. അവരൊരിക്കലും പ്രതീക്ഷിക്കാത്ത സാധനങ്ങൾ കൊടുക്കുക. അപ്പോൾ അവരാകെ കൺഫ്യൂഷനിലാകും. അത് തീരുന്നതിന് മുൻപ് പണി തീർക്കുക, അതാണ് ചെയ്യാനുള്ളത്. മുട്ടയുണ്ടാക്കുന്നതും അത് നിലയ്ക്ക് കൊടുക്കുന്നതും പേളി കാണിച്ചിരുന്നു.
ALSO READ
കാത്തുവിനെ ഞാനും കാണാറുണ്ട്. രാത്രിയിലേക്കുള്ള കാര്യങ്ങൾ കൂടി സെറ്റാക്കി വെച്ചിട്ടായിരുന്നു പേളി നടക്കാൻ പോയത്. രാത്രിയിൽ നിലുവിന് കൊടുക്കുന്ന ഭക്ഷണമായ ധാൽ കിച്ചടിയെക്കുറിച്ചും പേളി പറഞ്ഞിരുന്നു. ചിലപ്പോൾ മിക്സിയിൽ അടിക്കാറുണ്ട്, അവളുടെ മൂഡ് അനുസരിച്ചിരിക്കും. ഉറങ്ങുന്നതിന് മുൻപായി മകളോടൊപ്പം കളിക്കുന്നതും പേളി വീഡിയോയിൽ കാണിച്ചിരുന്നു.
ഡ്രസ് മാറുന്നതിനിടയിൽ നിലുവിന്റെ കരച്ചിലും അവർ കാണിച്ചിരുന്നു. പുസ്തകങ്ങൾ അവൾക്കൊരു വീക്നെസാണ്, അതൊക്കെ കടിക്കുന്ന ശീലമുണ്ട്. ഇടയ്ക്ക് ചിത്രം നോക്കുന്നത് കാണാറുണ്ട്. ഏകദേശം ഇതൊക്കെയാണ് ഞങ്ങൾ ചെയ്യാറുള്ളത്. 11 കഴിഞ്ഞേ അവൾ ഉറങ്ങാറുള്ളൂ. ഉറങ്ങിയാൽപ്പിന്നെ രാവിലെയേ എഴുന്നേൽക്കാറുള്ളൂയെന്നും പേളിയും ശ്രീനിയും വീഡിയോയിൽ പറയുന്നുണ്ട്. പേളിയുടെ പ്രത്യേക ശൈലിയിലുള്ള അവതരണം കൊണ്ട് തന്നെ അവരുടെ വ്‌ളോഗ് എല്ലാം തന്നെ ഹിറ്റ് ആകാറുണ്ട്.