മലാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. പേളിയുടേയും ശ്രീനിയുടേയും മകളായ നില ബേബിക്ക് ആരാധകരേറെയാണ്. സ്വന്തം കുടുംബത്തിലെ കുട്ടിയായാണ് നിലയെ എല്ലാവരും കാണുന്നത്. കാണുമ്പോഴെല്ലാം എല്ലാവരും അവളുടെ വിശേഷങ്ങളാണ് ചോദിക്കുന്നതെന്നും പേളി മാണി പറഞ്ഞിരുന്നു.
നിലയെ കാണാനെത്തിയ പ്രിയപ്പെട്ടവരെക്കുറിച്ച് പറഞ്ഞുള്ള പേളിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. എ ഡേ ഇൻ മൈ ലൈഫ് വീഡിയോയുടെ തുടർച്ചയായാണ് പുതിയ വീഡിയോയെന്ന് പേളി പറഞ്ഞിരുന്നു. നില എഴുന്നേൽക്കുന്നതിന് മുൻപായി പരമാവധി ജോലികൾ തീർക്കാനാണ് ശ്രമിക്കാറുള്ളത്. എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും അവളോടൊപ്പമാണ്.
ALSO READ
അടുത്ത സുഹൃത്തായ ദീപ്തി സതി പേളിയെ കാണാനായെത്തിയിരുന്നു. പാട്ടുപാടി നിലയേയും എടുത്ത് ഡാൻസ് ചെയ്യുകയായിരുന്നു ദീപ്തി. വാശി ഒന്നുമില്ലാതെ സന്തോഷത്തോടെ ഇരിക്കുകയായിരുന്നു നിലയും. ദീപ്തി പോയതിന് പിന്നാലെയായാണ് പേളിയുടെ വീട്ടിലേക്ക് റൂബനും രേച്ചലുമെത്തിയത്. നില ബേബിക്കായി ഉടുപ്പും വാക്കറുമായാണ് ഇരുവരുമെത്തിയത്.
നമ്മൾ അന്ന് നോക്കിവെച്ച ഡ്രസാണ് ഇതെന്നായിരുന്നു റേച്ചൽ പറഞ്ഞത്. പേളിയൊരുക്കിയ പ്രോൺസ് കഴിക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലെന്നായിരുന്നു ശ്രീനിയുടെ കമന്റ്. നിലയെ നിലത്ത് വെക്കാതെ കൊഞ്ചിക്കുന്ന റേച്ചലിനേയും റൂബനേയും വീഡിയോയിൽ കാണാം. മേമേടെ മോമോയാണ് നിലയെന്നായിരുന്നു പേളി പറഞ്ഞത്. നിലയെ ഉറക്കി ഗെയിം കളിക്കലാണ് തന്റെ പണിയെന്നും ശ്രീനി പറയുന്നുണ്ട്. ഇത്തവണ റൂബനും ശ്രീനിക്കൊപ്പം ചേർന്നിരുന്നു.
അടുത്ത സുഹൃത്തുക്കളായ ജിക്സനും സിജനും എമ്മയും നില ബേബിയെ കാണാനായെത്തിയിരുന്നു. എമ്മയെ പേളി താലോലിക്കുമ്പോൾ കൗതുകത്തോടെ നോക്കുകയായിരുന്നു നില. പേരൻസായതിന് ശേഷമുള്ള ജീവിതം സൂപ്പറാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇവളെ കാണുമ്പോഴാണ് നില വളർന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്. എപ്പോഴും കാണാൻ പോവണമെന്ന് പറയാറുണ്ടെന്നുമായിരുന്നു പേളി പറഞ്ഞത്.
ALSO READ
റേച്ചലിനേയും റൂബനേയും കുറിച്ചായിരുന്നു ആരാധകർ കമന്റ് ചെയ്തത്. സ്വന്തം കുഞ്ഞിനെപ്പോലെയായാണ് റൂബൻ നിലയെ നോക്കുന്നത് എന്നും ആരാധകർ പറയുന്നുണ്ട്. ഇതാദ്യമായാണ് റൂബൻ ചേട്ടന്റെ ശബ്ദം കേട്ടത്. സ്‌കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോണ് ഇവരുടേത്. പേളിയെപ്പോലെ തന്നെ നില ബേബിക്കും എല്ലാവരോടും സ്നേഹമാണ്. നിലക്കുഞ്ഞിന്റെ മനോഹരനിമിഷങ്ങൾ നമുക്കായി പങ്കിടുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും ആരാധകർ പറയുന്നുണ്ട്.