മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്.
മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും. ഇവരുടെ മകള്‍ നിലക്കും ഇന്ന് ആരാധകരേറെയാണ്. പേളിക്കൊപ്പം നിലയും വീഡിയോകളിലെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പേളിക്കും ശ്രീനിഷിനും നിലക്ക് കൂട്ടായി രണ്ടാമത്തെ കുഞ്ഞും എത്തിയിരുന്നു. നിതാര എന്നാണ് നിലുവിന്റെ കുഞ്ഞനുജത്തിയുടെ പേര്. ഇപ്പോഴിതാ നിലയുടെ ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
രണ്ടാമത്തെ പ്രസവത്തിനായി പേളി ആശുപത്രിയിലേക്ക് പോകുമ്പോള്‍ മമ്മിക്ക് ഒരു ഉമ്മ കൊടുക്ക് എന്ന് ശ്രീനിഷ് പറയുന്നുണ്ട്. അപ്പോള്‍ കാറിനടുത്തെത്തി ഉമ്മകൊടുത്ത ശേഷം തോളില്‍ തട്ടി പേളിയെ ആശ്വസിപ്പിക്കുകയായിരുന്നു നില.
നിലക്ക് ഈ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്ന ശീലം ശ്രീനിയില്‍ നിന്നും കിട്ടിയതാണെന്ന് വീഡിയോയില്‍ കാണാം. ബിഗ് ബോസിലുള്ളപ്പോള്‍ മുതലേ ശ്രീനിഷ്് പേളിയെ തോളില്‍ തട്ടിക്കൊണ്ടായിരുന്നു ആശ്വസിപ്പിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ കമന്റുമായി പേളിയും ശ്രീനിഷുമെത്തി.
ഈ വീഡിയോ കണ്ടിട്ട് തനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറയുന്നുണ്ടെന്നും ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദി എന്നുമായിരുന്നു പേളി കമന്റായി കുറിച്ചത്. ഒരു സ്റ്റിക്കറാണ് ശര്ീനിഷ് കമന്റായിട്ടത്.